Prathap Pothan : സഖാവ് പി കൃഷ്ണപിള്ള എന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്; അഭിമാനത്തോടെ പറഞ്ഞ പ്രതാപ് പോത്തന്‍

സിനിമ തിരക്കുകള്‍ക്കിടയിലും പ്രതാപ് പോത്തന് പാര്‍ട്ടി വിളിച്ചാല്‍ വരാതിരിക്കാന്‍ കഴിയില്ലായിരുന്നു. കുട്ടിക്കാലംമുതല്‍ തുടങ്ങിയ അടുപ്പം എല്ലാക്കാലത്തും ഒരുപോലെ സൂക്ഷിച്ചു. 2015 ല്‍ ആലപ്പുഴയില്‍ ജന്മനാട്ടില്‍ നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തില്‍ പ്രതാപ് പോത്തന്‍ ഒടിയെത്തി.

കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ഒളിവിലും തെളിവിലും പ്രവര്‍ത്തിക്കാന്‍ സഹായം നല്‍കിയ കുളത്തുങ്കല്‍ പോത്തന്റെ മകന്‍ കുട്ടിക്കാലം മുതല്‍ കേട്ടുവളര്‍ന്നതാണ് പ്രസ്ഥാനത്തേയും നേതാക്കളേയും കുറിച്ച്. പി കൃഷ്ണപിള്ളയടക്കം ഒളിവില്‍ കഴിഞ്ഞതാണ് തന്റെ വീടെന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞിരുന്നു.

‘ജീവിതത്തില്‍ ലഭിക്കുന്ന വലിയ ആദരവും അംഗീകാരവുമാണിത്. എന്നും ഹൃദയത്തിലുള്ള പാര്‍ടിയുടെ ആദരം മറക്കാനാവാത്ത അനുഭവമാണ്. എന്നും ഇടതുപക്ഷമനസ്സുമായി ജീവിക്കുന്ന എനിക്ക് ഇവിടെ വരാന്‍ അവസരം ലഭിച്ചത് വലിയ സൗഭാഗ്യമായി കരുതുന്നു’ – സമ്മേളനത്തിനെത്തിയ മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ പറഞ്ഞു.

തകര, ചാമരം, നവംബറിന്റെ നഷ്ടം തുടങ്ങി ഇടുക്കിഗോള്‍ഡ് മുതല്‍ മറിയംമുക്ക് വരെ മറക്കാനാവാത്ത നിരവധി ചലച്ചിത്രങ്ങളില്‍ അഭിനയിച്ച പ്രതാപ് പോത്തന്‍ ജന്മനാട്ടിലെ സമ്മേളനത്തില്‍ സിനിമയുടെ തിരക്ക് മാറ്റിവച്ചാണ് ഓടിയെത്തിയത്. സിപിഐ എം സമ്മേളനത്തില്‍ അതിഥിയായി എത്തിയത് ഏറെ വൈകാരികതയോടെയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News