ഷഓമിയുടെ പുതിയ സ്മാര്‍ട് സ്പീക്കര്‍ ഇന്ത്യയിലെത്തി

ചൈനീസ് കമ്പനിയായ ഷഓമിയുടെ പുതിയ സ്മാര്‍ട് സ്പീക്കര്‍ ഇന്ത്യയിലെത്തി. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഫീച്ചറുകളുമായാണ് ഷഓമി സ്മാര്‍ട് സ്പീക്കര്‍ വരുന്നത്. സ്മാര്‍ട് സ്പീക്കര്‍ കൂടി അവതരിപ്പിച്ചതോടെ ഷഓമിയുടെ സ്മാര്‍ട് ഗൃഹോപകരണങ്ങളുടെ വിഭാഗം വിപുലീകരിച്ചു. ഐആര്‍ കണ്‍ട്രോള്‍, സ്മാര്‍ട് ഹോം കണ്‍ട്രോള്‍ സെന്റര്‍, ബാലന്‍സ്ഡ് സൗണ്ട് ഫീല്‍ഡ്, എല്‍ഇഡി ക്ലോക്ക് ഡിസ്പ്ലേ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

ബില്‍റ്റ്-ഇന്‍ സ്മാര്‍ട് വോയ്സ് അസിസ്റ്റന്റും ബ്ലൂടൂത്ത് 5.0യുമായാണ് സ്പീക്കര്‍ വരുന്നത്. 1.5 ഇഞ്ച് മോണോ സ്പീക്കറാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഇന്ത്യയിലെ മികച്ച മൂന്ന് സ്മാര്‍ട് സ്പീക്കര്‍ ബ്രാന്‍ഡുകളിലൊണ് ഷഓമി, ഇതിനാല്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളെയും മുന്‍ഗണനകളെയും കുറിച്ച് കമ്പനിക്ക് ആഴത്തിലുള്ള ധാരണയുണ്ട്. ഇതിനനുസരിച്ചാണ് പുതിയ സ്മാര്‍ട് സ്പീക്കര്‍ അവതരിപ്പിച്ചതെന്ന് ഷഓമി ഇന്ത്യയുടെ ചീഫ് ബിസിനസ് ഓഫിസര്‍ രഘു റെഡ്ഡി പറഞ്ഞു

ഐആര്‍ നിയന്ത്രണമുള്ള ഷഓമി സ്മാര്‍ട് സ്പീക്കര്‍ മി.കോം, മി ഹോംസ്, ഫ്‌ലിപ്കാര്‍ട്ട്.കോം, റീട്ടെയില്‍ സ്റ്റോറുകള്‍ വഴി 4,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഷഓമി സ്മാര്‍ട് സ്പീക്കറിന്റെ ഡിസൈനും മികച്ചതാണ്. റൂമിലെ വെളിച്ചവുമായി പൊരുത്തപ്പെടുന്ന അഡാപ്റ്റീവ് ബ്രൈറ്റ്‌നസിനെ പിന്തുണയ്ക്കുന്ന എല്‍ഇഡി ഡിസ്പ്ലേയോടെയാണ് ഇത് വരുന്നത്. സ്മാര്‍ട് സ്പീക്കര്‍ ഒരു അലാറമായി ഉപയോഗിക്കാനും അലാറം സജ്ജീകരിക്കുമ്പോള്‍ ഇഷ്ടപ്പെട്ട പാട്ടുകള്‍, ഗായകര്‍, സീനുകള്‍ എന്നിവ തിരഞ്ഞെടുക്കാനും കഴിയും.

ഷഓമി സ്മാര്‍ട് സ്പീക്കര്‍ ഒരു ഐആര്‍ കണ്‍ട്രോളുമായാണ് വരുന്നത്. ഇത് ഗൃഹോപകരണങ്ങള്‍ക്കുള്ള വോയ്സ് റിമോട്ട് കണ്‍ട്രോളാണ്. ഇത് പരമ്പരാഗത നോണ്‍-സ്മാര്‍ട് ഉപകരണങ്ങള്‍ക്കും പുതിയ ജീവന്‍ നല്‍കുന്നു. സ്പീക്കര്‍ ഗൂഗിള്‍ അസിസ്റ്റന്റുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഇത് സ്മാര്‍ട് ഹോം അനുഭവം സൃഷ്ടിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ഉപകരണത്തെ ഷഓമി ഹോം ആപ്പിലേക്കും തുടര്‍ന്ന് ഗൂഗിള്‍ ഹോം ആപ്പിലേക്കും കണക്റ്റുചെയ്യാന്‍ അനുവദിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News