ഇടുക്കി രാജാക്കാട് ശ്രീനാരായണപുരം ടൂറിസം സെന്ററിന് സമീപമുള്ള മുതിരപ്പുഴയാറിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.
കുഞ്ചിത്തണ്ണിയിൽ ലോട്ടറി വില്പന നടത്തിയിരുന്ന പി.കെ കൊച്ച്മുഹമ്മദാണ് മരിച്ചത്. രാവിലെ ടൂറിസം സെന്റർ സെക്യൂരിറ്റി ജീവനക്കാരനാണ് പുഴയിൽ മൃതദേഹം തങ്ങി നിൽക്കുന്നതായി കണ്ടത്. മൃതദേഹത്തിന്റെ തലയിൽ മുറിവേറ്റിട്ടുണ്ട്. ഇയാളെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അബദ്ധത്തിൽ ഒഴുക്കിൽ പെട്ടതാകാമെന്നാണ് നിഗമനം. രാജാക്കാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here