Parliament : നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി പിന്‍വലിക്കണം; രാജ്യസഭയില്‍ നോട്ടീസ് നല്‍കി എളമരം കരീം എം പി

അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾക്കും മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും 5 ശതമാനം ജിഎസ്‌ടി ചുമത്തിയ നടപടി പിൻവലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തിര പ്രമേയ നോട്ടീസ് നൽകി.

കേന്ദ്ര ബിജെപി സർക്കാർ ജിഎസ്‌ടി ചുമത്തിയതോടെ തിങ്കൾ മുതൽ അരിയും ഗോതമ്പും പാലുമടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക്‌ വില കുത്തനെ കൂടും. വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ രാജ്യത്ത്‌ ഇത്‌ കൂനിൻമേൽ കുരുവാകും.

ജൂണിൽ ചണ്ഡീഗഢിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ്‌ നിത്യോപയോഗസാധനങ്ങൾക്ക്‌ ജിഎസ്‌ടി ചുമത്താൻ തീരുമാനിച്ചത്‌. പ്രധാനമായും പായ്‌ക്കറ്റിലുള്ളവ വാങ്ങുന്നവരെയാണ്‌ വിലക്കയറ്റം ബാധിക്കുക. 5,12, 18 സ്ലാബിലാണ്‌ നിരക്കുയർത്തൽ.

സമ്പന്നരെ പ്രീണിപ്പിക്കാൻ ആഡംബരവസ്തുക്കൾക്ക്‌ 28 ശതമാനം ജിഎസ്‌ടിയെന്നത്‌ കേന്ദ്രം പലതവണയായി കുറച്ചിരുന്നു. വരുമാനം കൂട്ടാൻ ഈ നികുതി ഉയർത്തണമെന്ന പൊതുനിർദേശം പാലിക്കാതെയാണ്‌  അവശ്യസാധനങ്ങളുടെ നികുതി വർധിപ്പിച്ചത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News