GST: സാധാരണക്കാരുടെ അന്നം മുട്ടുമ്പോള്‍; പുതുക്കിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വന്നു

പുതുക്കിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വന്നു.അരിയും ഗോതമ്പും പാലുമടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക്‌ വില കുത്തനെ കൂടും
ചില്ലറയായി വിൽക്കുന്ന ഭക്ഷ്യോത്പന്നങ്ങൾക്ക് ജിഎസ്ടി ബാധകമല്ലെന്ന് ജിഎസ്ടി വകുപ്പ്.

കേന്ദ്ര സർക്കാർ ജിഎസ്‌ടി ചുമത്തിയതോടെ അരിയും ഗോതമ്പും പാലുമടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക്‌ വില കുത്തനെ കൂടും. ഇത് വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ര ജനങ്ങളെ വീണ്ടും കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടും .

ജൂണിൽ ജനറൽ കൗൺസിൽ യോഗത്തിലാണ്‌ നിത്യോപയോഗസാധനങ്ങൾക്ക്‌ ജിഎസ്‌ടി ചുമത്താൻ തീരുമാനിച്ചത്‌. പ്രധാനമായും പായ്‌ക്കറ്റിലുള്ളവ വാങ്ങുന്നവരെയാണ്‌ വിലക്കയറ്റം ബാധിക്കുക. 5,12, 18 സ്ലാബിലാണ്‌ നിരക്ക് ഉയർത്തിയത്.

അരി ഉള്‍പ്പെടെയുള്ളവയുടെ പാക്കറ്റ് ഉത്പന്നങ്ങള്‍ക്കാണ് വിലവര്‍ധനവ് ബാധകമെന്ന് ജി.എസ്.ടി വകുപ്പ് അറിയിച്ചു. പാക്കറ്റിലല്ലാതെ തൂക്കി വില്‍ക്കുന്ന അരിക്ക് വിലവര്‍ധന ബാധകമാകില്ല. തൈര്, മോര്, സംഭാരം എന്നിവയുടെ അരലിറ്റര്‍ പാക്കറ്റിന് മൂന്ന് രൂപ വര്‍ധിക്കും.

അരി, ഗോതമ്പ് പോലുള്ള സാധനങ്ങള്‍ക്ക് ഒന്നര രൂപ മുതല്‍ രണ്ട് രൂപ വരെയാണ് നികുതിയിനത്തില്‍ വർധിക്കുക. പയര്‍ പോലുള്ള ധാന്യങ്ങള്‍ക്ക് നൂറ് രൂപയാണ് വിലയെങ്കില്‍ അഞ്ച് രൂപ ടാക്‌സ് നല്‍കേണ്ടി വരും.തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കും വില കൂടും.

രാജ്യത്ത് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നപ്പോള്‍ അരി, പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു രാജ്യത്ത്‌ മൊത്തവിലസൂചിക പ്രകാരമുള്ള വിലക്കയറ്റ തോത്‌ 15 ശതമാനത്തിന്‌ മുകളിലാണ്‌. വരുംമാസങ്ങളിലും വിലക്കയറ്റ തോത്‌ വർധിക്കാൻ വഴിയൊരുക്കുന്നതാണ്‌ ജിഎസ്‌ടി കൗൺസിൽ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News