Major Gaurav Chaudhary: സോഷ്യല്‍ മീഡിയയില്‍ താരമായ മേജര്‍ ഗൗരവ് ചൗധരി യഥാര്‍ത്ഥത്തില്‍ ആരാണ്?

സിനിമാ താരങ്ങളെകാള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരെ ഉണ്ടാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ മേജര്‍ ഗൗരവ് ചൗധരി. സോഷ്യല്‍ മീഡിയയില്‍ ഒരു ഒരു ഐഡി പോലുമില്ലാത്തയാളാണ് ചൗധരി എങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കി വാഴുകയാണ് ചൗധരി. കൊച്ചുകുട്ടികളുടെയും യുവാക്കളുടെയും പെണ്‍കുട്ടികളുടെയും മനംകവര്‍ന്ന ഈ സൈനികന്‍ ആരാണെന്ന് തെരയുകയാണ് സോഷ്യല്‍ മീഡിയ

യഥാര്‍ത്ഥത്തില്‍ ആരാണ് ഗൗരവ് ചൗധരി?

ഇന്ത്യന്‍ ആര്‍മി ഓഫീസറാണ് മേജര്‍ ഗൗരവ് ചൗധരി. അങ്ങനെ മാത്രം പറഞ്ഞാല്‍ പോരാ പാരാ കമാന്‍ഡിംഗ് ട്രെയിനിംഗ് കഴിഞ്ഞ് ബലിദാന്‍ മുദ്ര ലഭിച്ച് പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് യൂണിറ്റില്‍ സേവനം അനുഷ്ഠിച്ച ധീര ജവാന്‍ കൂടിയാണ് മേജര്‍ ഗൗരവ് ചൗധരി. ചൗധരി ജമ്മുകശ്മീരിലടക്കം പാരാ സ്‌പെഷ്യല്‍ ഫോഴിസിന്റെ ഭാഗമായി തീവ്രവാദികള്‍ക്കെതിരെയുള്ള ഓപ്പറേഷന്‍സില്‍ പങ്കാളിയായിട്ടുണ്ട്.

ഇപ്പോള്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ ഹീറോ കൂടിയാണ് മേജര്‍ ഗൗരവ് ചൗധരി. മേജര്‍ ഗൗരവ് ചൗധരി ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്റ്റാഫായി സേവനമനുഷ്ഠിക്കുകയായിരുന്നു. യുവാക്കളുടെ ഇടയില്‍ ചൗധരി താരമാകാനും കാരണം പ്രസിഡന്റിന്റെ സ്റ്റാഫായതിനു ശേഷം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News