Presidential Election; രാഷ്ട്രപതി തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു;വീല്‍ ചെയറിലെത്തി മന്‍മോഹന്‍സിംഗ്

രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവര്‍ വോട്ടുചെയ്തു. വീല്‍ ചെയറില്‍ എത്തിയായിരുന്നു മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് വോട്ടുരേഖപ്പെടുത്തിയത്. രാജ്യത്തിന്‍റെ ജനാധിപത്യം സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന് പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാര്‍ത്ഥി യശ് വന്ദ് സിന്‍ഹ പറഞ്ഞു.

രാവിലെ പതിനൊന്ന് മണിക്ക് മുമ്പേ പ്രധാനമന്ത്രിയും ഭൂരിഭാഗം കേന്ദ്ര മന്ത്രിമാരും വോട്ടുചെയ്തു. വീല്‍ ചെയറില്‍ എത്തിയായിരുന്നു രാജ്യസഭാംഗമായ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍ഹമോഹന്‍സിംഗ് വോട്ടവകാശം വിനിയോഗിച്ചത്. 776 പാര്‍ലമെന്‍റ് അംഗങ്ങളും 4033 നിയമസഭാ അംഗങ്ങളുമാണ് വോട്ടുരേഖപ്പെടുത്തുന്നത്.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മുവിന് വലിയ പിന്തുണ കിട്ടുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 42.30 ശതാമാനം വോട്ടാണ് ബിജെപിക്കുള്ളത്. ജെ.ഡി.യു, എ.ഐ.എ.ഡി.എം.കെ, ബിജെഡി, ബി.എസ്.പി, ശിവസേന, ജഎംഎം ടി.ഡി.പി പാര്‍ട്ടികള്‍ കൂടി പിന്തുണ നല്‍കുമ്പോള്‍ 62 ശതമാനം വോട്ടായി. ദ്രൗപതി മുര്‍മുവിന് പിന്തുണ നല്‍കുമെന്ന് നേരത്തെ മമത ബാനര്‍ജിയും സൂചന നല്‍കിയിരുന്നു. സമാജ് വാദി പാര്‍യില്‍ നിന്നും വോട്ടുകള്‍ മറിഞ്ഞേക്കാം. ഇതൊരു രാഷ്ട്രീയ മത്സരം മാത്രമല്ലെന്നും, കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള മത്സരം കൂടിയാണെന്നും പ്രതിപക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥി യശ് വന്ദ് സിന്‍ഹ പ്രതികരിച്ചു. സ്വന്തം മനഃസാക്ഷിക്കനുസരിച്ച് അംഗങ്ങള്‍ വോട്ടുചെയ്യണമെന്നും യശ് വന്ദ് സിന്‍ഹ ആവശ്യപ്പെട്ടു. ഈ മാസം 21 നാണ് വോട്ടെണ്ണല്‍ നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News