കള്ളക്കുറിച്ചിയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; അക്രമ സംഭവങ്ങൾക്കു പിന്നാലെ നിരവധി പേരെ കാണാതായതായി ബന്ധുക്കൾ

തമിഴ്നാട് കള്ളക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തിനു പിന്നാലെ അരങ്ങേറിയ അക്രമ സംഭവങ്ങൾക്കു പിന്നാലെ നിരവധി പേരെ കാണാതായതായി ബന്ധുക്കൾ. അറസ്റ്റു ചെയ്തവരുടെ കൂട്ടത്തിൽ മക്കളുണ്ടോ എന്നന്വേഷിച്ചെത്തിയ അമ്മമാർ കോടതി പരിസരത്തെ വേദനിപ്പിയ്ക്കുന്ന കാഴ്ചയായി.

328 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. അഞ്ഞൂറോളം പേർ കസ്റ്റഡിയിൽ. അറസ്റ്റിലായവരിലേറെയും ഇരുപത് വയസ്സിനു താഴെയുള്ളവർ. പ്രായപൂർത്തിയാവാത്ത എട്ടുപേരും കൂട്ടത്തിലുണ്ട്. ഇവരെ കോടതിയിലെത്തിച്ചപ്പോൾ വൻ ജനക്കൂട്ടം കാത്തു നിൽക്കുന്നു. അന്വേഷിച്ചപ്പോഴാണ് സ്വന്തം മക്കളെത്തേടി വന്നവരാണ് മനസിലായത്.

അതേസമയം, വിദ്യാർത്ഥിനിയുടെ മരണത്തിൽ മദ്രാസ് ഹൈക്കോടതിയുടെ നിർണായ ഇടപെടൽ നടത്തിരിയിരുന്നു. മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ കോടതി നിർദേശം നൽകി. വീണ്ടും മോസ്റ്റ്മോർട്ടം നടത്താൻ നിർദേശിച്ച മദ്രാസ് ഹൈക്കോടതി ആവശ്യമെങ്കിൽ പിതാവിനും അഭിഭാഷകനും സാക്ഷിയാവാമെന്നും ഉത്തരവിട്ടു. സംസ്കാരം വേഗത്തിൽ നടത്തണം. സുരക്ഷാ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തോട് നിർദശിച്ചു.

അക്രമ സംഭവങ്ങൾ ആസൂത്രിതമാണ്. ഇത് തടയാൻ സർക്കാരിനു കഴിഞ്ഞില്ല. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം. കാമ്പസിലെ മരണങ്ങൾ സിബിസിഐഡി നേരിട്ട് അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സംഭവത്തിൽ പ്രിൻസിപ്പൽ ശിവശങ്കർ , സെക്രട്ടറി ശാന്തി, അധ്യാപിക കൃതിക, സ്കൂൾ രക്ഷാധികാരിയും ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമായ രവികുമാർ എന്നിവർ അറസ്റ്റിലായി. അക്രമങ്ങളിൽ അണ്ണാഡിഎംകെയുടെ രണ്ട് ഐടി ജീവനക്കാരുൾപ്പെടെ 328 പേർ അറസ്റ്റിലായി. തമിഴ്നാട് ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വിദ്യാഭ്യാസമന്ത്രി അൽപിൽ മഹേഷ് പൊയ്യാമൊഴി, പൊതുമരാമത്ത് മന്ത്രി എ.വി.വേലു എന്നിവരോടും കല്ലാക്കുറിച്ചിയിലേക്ക് തിരിയ്ക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശം നൽകി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News