സഖാവ് ഷൈന്റെ അകാല വിയോഗം പാര്‍ടിക്ക് വലിയ നഷ്ടമാണ്;അനുശോചിച്ച് കോടിയേരി ബാലകൃഷ്ണന്‍|Kodiyeri

(CPIM)സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സഖാവ് ടി ജെ ഷൈന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Balakrishnan).

1985 ല്‍ സിപിഐഎം അംഗമായ സഖാവ് ഷൈന്‍ മൂന്ന് ടേം പാര്‍ടി ശാന്തന്‍പാറ ഏരിയ സെക്രട്ടറി ആയിരുന്നു. ഹൈറേഞ്ച് മേഖലയില്‍ തൊഴിലാളികളെ സംഘടിപ്പിന്നതിലും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതിനും സ.ഷൈന്റെ പങ്ക് നിസ്തുലമാണ്. സ. ഷൈന്റെ അകാല വിയോഗം പാര്‍ടിക്ക് വലിയ നഷ്ടമാണ്.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പാര്‍ടി സഖാക്കളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നു-കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News