Pinarayi Vijayan: പറമ്പിക്കുളം റിസര്‍വോയറിലെ വെള്ളം ഒഴുക്കി വിടുമ്പോള്‍ മുന്‍കരുതലെടുക്കണം: സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്

പറമ്പിക്കുളം(Parambikulam) റിസര്‍വോയറിലെ വെള്ളം ഒഴുക്കി വിടുമ്പോള്‍ കര്‍ക്കശമായ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നദീ തീരത്തു വസിക്കുന്ന ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനയച്ച(M K Stalin) കത്തില്‍ അഭ്യര്‍ത്ഥിച്ചു.

ഷട്ടറുകള്‍ തുറക്കുന്നത് ജനങ്ങളെ മുന്‍കൂട്ടി അറിയിച്ചുകൊണ്ടാകണമെന്ന കര്‍ശന നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. പാലക്കാട് ജില്ലയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തുടരുന്ന കനത്ത മഴ കാരണം റിസര്‍വോയറില്‍ ജലനിരപ്പുയരുന്നതിനാല്‍ ജൂലൈ18 മുതല്‍ ചാലക്കുടിപ്പുഴയിലേക്ക് അധിക ജലം ഒഴുക്കി വിടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്.

ഇ പി ജയരാജന്റെ യാത്രാ വിലക്ക്; ഇന്‍ഡിഗോ നടപടി അപലപിനീയമെന്ന് എ എ റഹീം എം പി

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെ വിമാനത്തില്‍ വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി എ എ റീം എംപി. ഇന്‍ഡിഗോയുടെ നടപടി നിയമ വിരുദ്ധമാണ്. വിമാന കമ്പനി ഇ പിയുടെ ഭാഗം കേട്ടിട്ടില്ല. ഇന്‍ഡിഗോയുടെ വീഴ്ച മറച്ചു വയ്ക്കാനുള്ള ശ്രമമാണ് ഈ നടപടിയെന്നും തെറ്റായ തീരുമാനത്തിനെതിരെ വ്യോമ്യയാന മന്ത്രാലയത്തിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് അരാജക സംഘടനയായി മാറി. നിയമ വിരുദ്ധ പ്രവര്‍ത്തനത്തെ പ്രതിപക്ഷ നേതാവ് ശരി വയ്ക്കുന്നുവെന്നും യൂത്ത് കോണ്‍ഗ്രസിന് ആശയ പാപ്പരത്തമാണെന്നും എ എ റഹീം എം പി പറഞ്ഞു.

ഇന്‍ഡിഗോ കമ്പനിയെ ശക്തമായി വിമര്‍ശിച്ച് ഇപി ജയരാജന്‍ . കമ്പനിയുടെ നിലപാട് നിയമവിരുദ്ധമാണ്. ഞാന്‍ ഇനി നടന്ന് പോയാലും ഇന്‍ഡിഗോയില്‍ കയറില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇപി ജയരാജന്‍ വ്യക്തമാക്കി .

വിമാനത്തിനുള്ളില്‍ വച്ച് മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിരുന്നെങ്കില്‍ അത് കമ്പനിക്ക് കളങ്കമായേനെ. എന്നാല്‍ ഞാന്‍ പ്രതിരോധിച്ചു കമ്പനിയെ രക്ഷിച്ചെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

അതേസമയം, ഇൻഡിഗോ കമ്പനി നിയമ വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചതെന്നും ക്രിമിനലുകൾക്ക് ടിക്കറ്റ് നൽകാതെ വിലക്കേണ്ടതായിരുന്നു ഗുരതരമായ വീഴ്ച്ചയാണ് ഇൻഡിഗോ കമ്പനി അധിക്യതർ സ്വീകരിച്ചത്,ഇൻഡിഗോ കമ്പനിയിൽ മൊഴി നൽകാൻ ‘ അഭിഭാഷകയെ ചുമതപ്പെടുത്തിയിരുന്നു എന്നാൽ അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്ര നിലവാരമില്ലാത്ത ഇന്‍ഡിഗോയിൽ ഇനി യാത്ര ചെയ്യില്ല. നിലവാരമില്ലാത്ത കമ്പനിയായി ഇനി ഒരു ബന്ധവും ഇല്ല. മാന്യൻമാരായ വിമാനക്കമ്പനി വേറെയും ഉണ്ട്. ഇന്‍ഡിഗോ ഓഫീസിലേക്ക് നോട്ടീസ് വന്നതായി മാത്രമാണ് വിവരം, അല്ലാതെ നേരിട്ട് അറിയിച്ചിട്ടില്ല. നടന്ന് പോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ലെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു. കൂട്ട് കച്ചവടവും ഗൂഢാലോചനയുമാണ് സംഭവത്തിന് പിന്നിൽ ഉണ്ടായത്. അത് ഓരോന്നായി പുറത്ത് വരികയാണ്, കെ എസ് ശബരിനാഥനെക്കെതിരായ നടപടി അതിന്‍റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News