കുറയുന്ന തടിയെ കൂട്ടാന്‍ കഴിക്കൂ ഈ ഭക്ഷണങ്ങള്‍

തടി കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്ന ഭക്ഷണങ്ങളുണ്ട്. എന്നാല്‍ തടി കുറയ്ക്കുന്നതിനെ തടയുന്ന ഭക്ഷണങ്ങളെപ്പറ്റി അറിയുമോ. ഇത്തരം ഒരു വിഭാഗം ഭക്ഷണങ്ങളുമുണ്ട്.

തേന്‍ തടി കുറയ്ക്കുമെന്നാണ് പൊതുവെയുള്ള ധാരണം. ഇതിലെ മധുരം ദോഷമല്ലെന്നും ചിലരെങ്കിലും കരുതും. തികച്ചും അബദ്ധധാരണയാണിത്. തേനില്‍ പഞ്ചസാരക്കു തുല്യം തന്നെ ഗ്ലൂക്കോസുണ്ട്. അതുകൊണ്ടുതന്നെ തേന്‍ അധികം കഴിയ്ക്കുന്നത് തടിപ്പിക്കുകയും ചെയ്യും.

പ്രാതലിന് ധാന്യങ്ങള്‍ കഴിയ്ക്കണമെന്നു പറയും. എന്നാല്‍ ഇവ തെരഞ്ഞെടുത്തു കഴിച്ചില്ലെങ്കില്‍ വണ്ണം കൂടാന്‍ സാധ്യതയുണ്ട്. ഗോതമ്പ്, ഓട്സ് മുതലായവ പ്രാതലാക്കുന്നതാണ് നല്ലത്.
പാലിന് കൊഴുപ്പാണെന്നു പറഞ്ഞ് സ്‌കിംഡ് മില്‍ക് ഉപയോഗിക്കുന്നവരുണ്ട്. സ്‌കിംഡ് മില്‍ക് പൂര്‍ണമായും കൊഴുപ്പു വിമുക്തമല്ല. സാധാരണ പാലിനെ അപേക്ഷിച്ച് കൊഴുപ്പിന്റെ അളവ് കുറവാണെന്നു മാത്രം. സാധാരണ പാലില്‍ നാലു ശതമാനമാണ് കൊഴുപ്പ്. സ്‌കിംഡ് മില്‍കില്‍ ഇത് .1 ശതമാനവുമെന്നു മാത്രം.

സാധാരണ പാലില്‍ ധാരാളം വൈറ്റമിനുകളുണ്ട്. എന്നാല്‍ സ്‌കിംഡ് മില്‍കില്‍ ഇവ കുറവാണ്. മാത്രമല്ലാ, സാധാരണ പാല്‍ ശരിരത്തിലെ അപചയപ്രവര്‍ത്തനങ്ങളെ കൂടുതല്‍ വേഗത്തിലാക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. ഇത് തടി കുറയാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്.
ഡയറ്റ് സോഡകള്‍ ആരോഗ്യത്തിനു ദോഷം വരുത്തില്ലെന്നു കരുതി കുടിയ്ക്കുന്നവരുണ്ട്. സാധാരണ ശീതളപാനീയങ്ങളില്‍ മധുരത്തിന്റെ അളവ് കൂടുതലായതു കൊണ്ട് ഇത് പെട്ടെന്നു വിശപ്പു കെടുത്തും. കൂടുതല്‍ കുടിയ്ക്കേണ്ടെന്ന സിഗ്‌നല്‍ തലച്ചോറിന് ലഭിക്കുകയും ചെയ്യും. എന്നാല്‍ ഡയറ്റ് ഡ്രിങ്കുകള്‍ കുടിയ്ക്കുന്തോറും വിശപ്പു കൂടും. ഇത് തടി കൂട്ടാന്‍ ഇടയാക്കുകയും ചെയ്യും.

ഇതുപോലെ പച്ചക്കറികള്‍ വേവിച്ചു കഴിച്ചാല്‍ അവയിലെ പോഷകാംശം നഷ്ടപ്പെടുമെന്നു പറയും. എന്നാല്‍ ചില അംശങ്ങള്‍ നശിക്കുമെങ്കിലും വേവിക്കുന്നതോടെ ആന്റി ഓക്സിഡന്റുകള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് ആരോഗ്യത്തിനും ചര്‍മത്തിനും നല്ലതാണ്. തടി കുറയ്ക്കാനും സഹായകം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here