ബീറ്റ്‌റൂട്ട് കൊണ്ട് കിടിലന്‍ കട്‌ലെറ്റ്

ചേരുവകള്‍

ബീറ്റ്‌റൂട്ട്- 2 മീഡിയം സൈസ്

ഉരുളക്കിഴങ്ങ്- മൂന്ന് മീഡിയം സൈസ്

മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍

കശ്മീരി മുളകുപൊടി- അര ടീസ്പൂണ്‍

പെരുംജീരകം പൊടി- 1 ടീസ്പൂണ്‍

ഗരം മസാല പൗഡര്‍- അര ടീസ്പൂണ്‍

മല്ലിപ്പൊടി- 1 ടീസ്പൂണ്‍

ചാട്ട് മസാല- 1 ടീസ്പൂണ്‍

നാരങ്ങാ നീര്- 1 ടീസ്പൂണ്‍

പച്ചമുളക്- 1

ഉപ്പ്- ആവശ്യത്തിന്

ഇഞ്ചി ചതച്ചത്- 1 ടീസ്പൂണ്‍

അരിപ്പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍

റവ- അര കപ്പ്

എണ്ണ- വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനിലോ പ്രഷര്‍ കുക്കറിലോ ബീറ്റ്‌റൂട്ടും ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പിട്ട് വേവിക്കുക. വെള്ളം വാര്‍ത്തതിനു ശേഷം ബീറ്റ്‌റൂട്ടിന്റെയും ഉരുളക്കിഴങ്ങിന്റെയും തൊലി നീക്കി ഗ്രേറ്റ് ചെയ്യുക. എല്ലാ മസാലകളും പച്ചമുളക് അരിഞ്ഞതും ഉപ്പും അരിപ്പൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇവ കട്‌ലെറ്റിന്റെ പരുവത്തില്‍ പരത്തുക. ശേഷം വറുത്തെടുത്ത റവ ഒരു പ്ലേറ്റില്‍ വെക്കുക. പരത്തിയ കട്‌ലെറ്റ് റവയില്‍ മുക്കിയെടുക്കുക. പാനില്‍ എണ്ണയൊഴിച്ച് നന്നായി ചൂടായതിനു ശേഷം കട്‌ലെറ്റുകള്‍ ഓരോന്നായി വറുത്തെടുക്കുക. സോസിനൊപ്പം കഴിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here