CM: ഇന്നും തുടരുന്ന വംശീയവാദത്തിനും വര്‍ണ്ണവെറിയ്ക്കുമെതിരെ ശക്തമായ നിലപാടെടുക്കും: മുഖ്യമന്ത്രി

ഇന്നും തുടരുന്ന വംശീയവാദത്തിനും വര്‍ണ്ണവെറിയ്ക്കുമെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ണ്ണവിവേചനത്തിനെതിരെ ഐതിഹാസിക പോരാട്ടം നയിച്ച നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനവുമായി ബന്ധപ്പെട്ടിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ണുഖ്യമന്ത്രി ഇക്കാര്യം പരാമര്‍ശിച്ചത്.

വര്‍ണ്ണവിവേചനത്തിനെതിരെ ഐതിഹാസിക പോരാട്ടം നയിച്ച നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനമാണിന്ന്. ആ വിശ്വ പോരാളിയെ സ്മരിക്കുന്നതു തന്നെ മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള സമരമാണ്. സ്വാതന്ത്ര്യത്തിനും നീതിയ്ക്കുമായി പൊരുതുന്ന മനുഷ്യര്‍ക്ക് എക്കാലവും പ്രചോദനമായ മണ്ടേലയുടെ ജീവചരിത്രം ഈ വേളയില്‍ ഓര്‍ക്കുകയും പങ്കുവയ്ക്കുകയും ചെയ്യാം.

അതോടൊപ്പം ഇന്നും തുടരുന്ന വംശീയവാദത്തിനും വര്‍ണ്ണവെറിയ്ക്കുമെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് പ്രതിജ്ഞ ചെയ്യാം. നിറവും രൂപവും ജാതിയും മതവും തുടങ്ങി ഒന്നിനാലും മനുഷ്യര്‍ അധിക്ഷേപിക്കപ്പെടാത്ത, ചൂഷണം ചെയ്യപ്പെടാത്ത മാനവികതയും സമഭാവനയും നിറഞ്ഞ ലോകത്തിനായി ഒരുമിച്ചു നില്‍ക്കാമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

M M Mani: എം എം മണിയെ വംശീയമായി അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ്

മുൻ മന്ത്രിയും സിപിഐ എം നേതാവുമായ എം എം മണിയെ വംശീയമായി അധിക്ഷേപിച്ച്‌ മഹിളാ കോൺഗ്രസ്‌. മഹിളാ കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ചിലാണ് അധിക്ഷേപമുണ്ടായത്. മണിയെ ചിമ്പൻസിയായി ചിത്രികരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോൺഗ്രസുകാർ പ്രതിഷേധത്തിന്‌ എത്തിയത്.

ചിമ്പാൻസിയുടെ ഉടലിന്റെ ചിത്രത്തിൽ എം എം മണിയുടെ മുഖത്തിന്റെ പടം ചേർത്തുവച്ചായിരുന്നു കട്ടൗട്ട്‌. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനായിരുന്നു പരിപാടിയുടെ ഉദ്‌ഘാടകൻ. വിവാദമായതോടെ ഫ്ലക്‌സ്‌ പിന്നീട്‌ പിറകിലേക്ക്‌ മാറ്റി. മണിക്കെതിരെ മോശമായ പരാമർശകളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. സംഭവത്തിൽ വൻ പ്രതിഷേധമാണ്‌ ഉയരുന്നത്‌.

ഇന്ന് രാവിലെ നിയമസഭക്ക് മുന്നില്‍ നടന്ന മഹിളാ കോണ്‍ഗ്രസിന്‍റെ പ്രതിഷേധ പരിപാടിയിലാണ് വംശീയ അധിക്ഷേപവുമായി മഹിളാ കോണ്‍ഗ്രസ് രംഗത്തെത്തിയത്. ചിമ്പാന്‍സിയുടെ ചിത്രത്തില്‍ എം എം മണിയുടെ തലവെട്ടിയൊട്ടിച്ചാണ് പ്രതിഷേധം നടന്നത്. ആള്‍കുരുങ്ങിന്‍റെ ഉടലും എം എം മണിയുടെ ചിത്രവുമുളള പ്രതിഷേധപരിപാടി  മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വംശീയ അധിക്ഷേപ ഉളളടക്കമുളള ചിത്രം മഹിളാ കോണ്‍ഗ്രസ് പിന്നീട് പിന്‍വലിച്ചു

എം എം മണിയുടെ നിറത്തെ അക്ഷേപിച്ച് മുന്‍പും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കറുത്ത നിറത്തോട് ഉളള അവജ്ഞയും അവഗനണയുമാണ് മഹിളാ കോണ്‍ഗ്രസിന്‍റെ പ്രതിഷേധപരിപാടിയില്‍ നിറഞ്ഞ് നിന്നത് എന്ന് വ്യക്തം. നിറത്തിന്‍റെ പേരില്‍ നടക്കുന്ന വിവേചനങ്ങളെ  ലോകമെമ്പാടും ഉളള പരിഷ്കൃത സമൂഹം തളളിപറയുന്ന കാലത്താണ് മഹിളാ കോണ്‍ഗ്രസുകാര്‍ ഇത്തരം പ്രതിഷേധം നടത്തിയെന്നത് ഗൗരവതരമാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News