Actress Attacked Case: നടിയെ ആകമിച്ച കേസ്; തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ക്രൈംബ്രാഞ്ചിന് വെള്ളിയാഴ്ച വരെ സമയം അനുവദിച്ച് ഹൈക്കോടതി

നടിയെ ആകമിച്ച കേസിന്റെ(Actress attacked case) തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ക്രൈംബ്രാഞ്ചിന് ഹൈക്കോടതി(High court) ഈ വെള്ളിയാഴ്ച വരെ സമയം അനുവദിച്ചു. 3 ആഴ്ച സമയം ചോദിച്ച് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബഞ്ച് തീര്‍പ്പാക്കി. അന്തിമ റിപ്പോര്‍ട്ട് തയ്യാറാണെന്നും ബൈന്റിംഗ് പൂര്‍ത്തിയായിലുടന്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും ക്രൈംബ്രാഞ്ചും കോടതിയെ അറിയിച്ചു.

മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലും, മുന്‍ ഡിജിപി ശ്രീലേഖയുടെ ആരോപണത്തിന്റെയും പശ്ചാത്തലത്തിലും വിശദമായ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് സാവകാശം തേടി ഹര്‍ജി നല്‍കിയത്. മൂന്ന് ആഴ്ച കൂടി സാവകാശം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഈ വെള്ളിയാഴ്ച വരെ മാത്രം സമയം നീട്ടി നല്‍കി ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ശ്രീലേഖയുടെ ആരോപണത്തിന് തുടരന്വേഷണവുമായി എന്ത് ബന്ധമെന്ന് കോടതി ആരാഞ്ഞു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ ഭാഗമായി നടക്കുന്ന തുടരന്വേഷണത്തെ, മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ബാധിക്കുന്നില്ലെന്നും രണ്ടും രണ്ടാണന്നും കോടതി വ്യക്തമാക്കി. തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നും ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ കൂടി അന്വേഷിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന അതിജീവിതയുടെ ആവശ്യം കോടതി കണക്കിലെടുത്തില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here