ഇങ്ങോട്ട് നോക്ക് ; പിച്ചി പൂത്തത്… പിച്ചി നുള്ളാന്‍ പോരുമോ നീ എന്റെ പൈങ്കിളീ ; ശ്രീനാഥ് ഭാസി നായകനാവുന്ന ‘ചട്ടമ്പി’ സിനിമയിലെ പ്രോമോ സോങ് പുറത്ത്

ശ്രീനാഥ് ഭാസി നായകനാവുന്ന ‘ചട്ടമ്പി’ സിനിമയുടെ പ്രോമോ സോങ് പുറത്തിറങ്ങി. ഓണപ്പാട്ടായി ഒരുക്കിയിരിക്കുന്ന നാടന്‍ പാട്ട് ശീലുകള്‍ അടങ്ങിയ ഗാനത്തിലെ വരികള്‍ കൃപേഷ് എഴുതി ശേഖര്‍ മേനോന്‍ സംഗീതം ചെയ്തതാണ്. പാടിയിരിക്കുന്നത് ശ്രീനാഥ് ഭാസി തന്നെയാണ്. ഭീഷ്മപര്‍വ്വത്തിലെ പറുദീസാ ഗാനത്തിന് ശേഷം ഭാസി പാടുന്ന പാട്ടാണ് ഇത്.

ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ആസിഫ് യോഗി നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം അഭിലാഷ് എസ് കുമാറാണ്.
ശ്രീനാഥ് ഭാസിക്കൊപ്പം ചെമ്പന്‍ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവര്‍ ഒന്നിക്കുന്ന ചിത്രം ആര്‍ട്ട് ബീറ്റ്‌സ് സ്റ്റുഡിയോസിന്റെ ബാനറില്‍ ആസിഫ് യോഗിയാണ് നിര്‍മ്മിക്കുന്നത്. കഥ സംവിധായകനും തിരക്കഥാകൃത്തുമായ ഡോണ്‍ പാലത്തറയുടേതാണ്. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്നത് അലക്‌സ് ജോസഫ് ആണ്. ചിത്രം അടുത്ത മാസം തീയേറ്ററുകളില്‍ എത്തും.

ഇടുക്കിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം 1995 കാലത്തെ മുന്‍നിര്‍ത്തിയാണ് കഥ പറയുന്നത്. സിറാജ്, സന്ദീപ്, ഷനില്‍, ജെഷ്‌ന ആഷിം എന്നിവരാണ് ആണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്‌സ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ – സിറാജ്,. ചിത്ര സംയോജനം -ജോയല്‍ കവി, സംഗീതം -ശേഖര്‍ മേനോന്‍, കലാ സംവിധാനം -സെബിന്‍ തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ജിനു പി കെ , ചമയം -റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മസ്ഹര്‍ ഹംസ, സംഘട്ടനം -മുരുഗന്‍ ലീ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News