Mohammed Zubair: മുഹമ്മദ് സുബൈറിന് ആശ്വാസം: കൂടുതല്‍ നടപടികള്‍ എടുക്കുന്നതില്‍ നിന്ന് പൊലീസിനെ വിലക്കി സുപ്രീം കോടതി

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്(Mohammed Zubair) ആശ്വാസം. സുബൈറിന് എതിരെ കൂടുതല്‍ നടപടികള്‍ എടുക്കുന്നതില്‍ നിന്ന് പൊലീസിനെ വിലക്കി സുപ്രീം കോടതി(Supreme court).ഒരു കേസില്‍ ജാമ്യം ലഭിക്കുമ്പോള്‍ മറ്റു കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന പ്രവണത തുടരുകയാണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ നടപടി എടുക്കുന്നതില്‍ നിന്ന് ഉത്തര്‍പ്രദേശ് പോലിസിനെ വിലക്കി സുപ്രീം കോടതി. ജൂലൈ 20 വരെ ഒരു നടപടിയും എടുക്കരുതെന്നാണ് കോടതി ഉത്തരവ്. ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അഞ്ച് കേസുകളിലാണ് കൂടുതല്‍ നടപടികള്‍ക്ക് വിലക്ക്. ജാമ്യം അനുവദിക്കണമെന്ന സുബൈറിന്റെ ആവശ്യത്തില്‍ മറ്റന്നാള്‍ തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ട്വീറ്റുകള്‍ ചൂണ്ടികാട്ടി മുഹമ്മദ് സുബൈറിന് എതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ ഉള്ളടക്കം ഏറെക്കുറെ സമാനമാണെന്നും കോടതി നിരീക്ഷിച്ചു.

ലഖിം പുര്‍ ഖേരി, സീതാ പൂര്‍, ഗാസിയാബാദ്, മുസഫര്‍ നഗര്‍, ഹാത്ര സ് എന്നിവിടങ്ങളിലായി രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുബൈര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. ഇടക്കാല പരിരക്ഷ ലഭിച്ചതോടെ ഇതിനോടകം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇനി അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസിന് കടക്കാന്‍ കഴിയില്ല. ഹര്‍ജിയില്‍ യുപി സര്‍ക്കാരിന് നോട്ടീസ് അയച്ച സുപ്രീം കോടതി ഹര്‍ജിയില്‍ മറ്റന്നാള്‍ വിശദമായ വാദം കേള്‍ക്കുമെന്നും വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News