ആത്മവിശ്വാസത്തോടെ,അഭിമാനത്തോടെ വാ തുറന്ന് ചിരിക്കാൻ നിങ്ങൾക്ക് പറ്റുന്നുണ്ടോ :ഇല്ലെങ്കിൽ അറിയണം സ്‌മൈൽ ഡിസൈനിങ്ങ് എന്താണെന്ന്


ആത്മവിശ്വാസത്തോടെ,അഭിമാനത്തോടെ വാ തുറന്ന് ചിരിക്കാൻ നിങ്ങൾക്ക് പറ്റുന്നുണ്ടോ :ഇല്ലെങ്കിൽ അറിയണം സ്‌മൈൽ ഡിസൈനിങ്ങ് എന്താണെന്ന്

മനം നിറഞ്ഞൊരു ചിരി ;അതെ സാമൂഹികമായും വ്യക്തിപരമായും തൊഴിൽപരമായും ഉള്ള ഇടപെടലുകളിൽ നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഒന്നാണ് പുഞ്ചിരി എന്നത്.ചിരിക്കുന്ന ആളുടെ ആത്മവിശ്വാസത്തിനപ്പുറം ആ ചിരി ലഭിക്കുന്ന ആളുടെ സന്തോഷവും വലുതായിരിക്കും.പക്ഷെ എത്രപേർ ആത്മവിശ്വസത്തോടെ,അഭിമാനത്തോടെ ചിരിക്കുന്നുണ്ട്.അല്ലെങ്കിൽ വാ തുറന്ന് ചിരിക്കാൻ എത്ര പേർക്ക് ധൈര്യമുണ്ട് .അവിടെയാണ് സ്‌മൈൽ ഡിസൈനിംഗിന്റെ ആവശ്യം.നിങ്ങൾ അഭിമാനിക്കുന്ന ഒരു ചിരി സമ്മാനിക്കുക എന്നതാണ് സ്‌മൈൽ ഡിസൈൻ ചെയ്തു തരുന്നത് .പുഞ്ചിരിക്കും ചികിത്സയോ എന്ന് അത്ഭുദപ്പെടേണ്ട സ്‌മൈൽ ഡിസൈനിങ്ങിലൂടെ നിങ്ങളുടെ സ്വപ്നമായ ആത്മവിശ്വസത്തോടെയുള്ള പുഞ്ചിരി പൂർണമായും സാധ്യമാകും.ഭംഗിയുള്ള ഒരു ചിരി മെച്ചപ്പെടുത്തുന്നത് നിങ്ങളുടെ മനസിന്റെ ആരോഗ്യവും കൂടിയാണ്.ചീഫ് ഡെന്റൽ സർജൻ,ടൂത് അഫ്ഫയർ ഡെന്റൽ ക്ലിനിക് സി എം ഡി  തീർത്ഥ ഹേമന്ദ് എഴുതുന്നു.

പല്ലും ചുണ്ടും മോണയും അതിന്റെ കൃത്യമായ അളവിൽ ചേർന്ന് നിൽക്കുമ്പോളാണ് ഒരു ചിരി ഭംഗിയുള്ളതാവുന്നത്.ചിരിക്കുമ്പോൾ മോണ കൂടുതലായി കാണുന്നത്, പല്ല് കൂടുതലായി കാണുന്നത്, ഒട്ടും പല്ല് കാണാതിരിക്കുന്നത് ഇതെല്ലാം നമ്മുടെ ചിരിയുടെ ഭംഗി കുറയ്ക്കാം, ഒപ്പം നിങ്ങളുടെ ആത്മവിശ്വാസവും.ഈ പോരായ്മാകളും അപൂർണതകളും പരിഹരിച്ച് നിങ്ങളുടെ ദന്ത ആരോഗ്യവും ഘടനയും ദന്ത ചികിത്സകളിലൂടെ പുനസ്ഥാപിച്ച്  സ്‌മൈൽ ഡിസൈനിങ്ങിലൂടെ നൈസർഗികമായ പുഞ്ചിരി സ്വന്തമാക്കാം.

കാലക്രമേണ നമ്മുടെ പല്ലുകൾ ക്ഷയിക്കുകയോ തേയ്മാനം സംഭവിക്കുകയോ നിറം മാറുകയോ ചെയ്യും . എന്നിരുന്നാലും,ഒരു സ്‌മൈൽ ഡിസൈനിങ് പ്രക്രിയയിലൂടെ ജീവിതകാലം മുഴുവൻ ഇഷ്ടപ്പെടുന്ന ഒരു പുഞ്ചിരി സ്വന്തമാക്കാൻ ആകും എന്നതാണ് ഈ ചികിത്സയുടെ ഏറ്റവും പ്രധാന ഗുണം.

താഴെപ്പറയുന്നവ പരിഹരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് സ്‌മൈൽ ഡിസൈനിങ് പ്രക്രിയയുടെ ഭാഗമാകാം.

*പല്ലിന്റെ നിറവ്യത്യാസം
*ക്ഷയിച്ച അല്ലെങ്കിൽ പൊട്ടിയ പല്ലുകൾ
*രൂപവ്യത്യാസമുള്ള പല്ലുകൾ
*ക്രമരഹിതമായ പല്ലുകൾ
*ചിരിക്കുമ്പോൾ മോണ കൂടുതൽ കാണുന്നത്,പല്ലുകൾ കൂടുതൽ കാണുന്നത്, പല്ലുകൾ ഒട്ടും കാണാത്തത്
*നഷ്ടപ്പെട്ട അല്ലെങ്കിൽ വിടവുള്ള പല്ലുകൾ
*പഴയ ഫില്ലിംഗുകളും പല്ലിന്റെ ക്യാപ്പുകളും പുനഃസ്ഥാപിക്കണമെങ്കിൽ
*ചുണ്ടുകൾക്കും കവിളുകൾക്കും രൂപമാറ്റം വരുത്തണമെങ്കിൽ
*നിങ്ങളുടെ പുഞ്ചിരി ഒന്നുകൂടി മെച്ചപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ

വെനീറുകൾ, ദന്ത ഇംപ്ലാന്റുകൾ,നിരതെറ്റിയ പല്ലുകളുടെ ക്രമീകരണ ചികിത്സകൾ,പല്ലുകൾ വെളുപ്പിക്കുന്ന ചികിത്സകൾ അഥവാ ടൂത്ത് ബ്ലീച്ചിങ് ,വിവിധതരം ക്രൗണുകൾ,സ്ഥിരമായി ഉറപ്പിക്കുന്നതും നിങ്ങൾക്ക് തന്നെ എടുത്തു മാറ്റുകയും തിരിച്ച് വെക്കാൻ പറ്റുന്നതുമായ കൃത്രിമ പല്ല് സെറ്റുകൾ, വിവിധതരം മോണ ചികിത്സകൾ,പല്ലുകളുടെ ആകൃതിയും വലുപ്പവും ക്രമീകരിക്കൽ, മുഖത്തിന്റെയും ചുണ്ടുകളുടെയും രൂപത്തിൽ മാറ്റം വരുത്താനുള്ള ശസ്ത്രക്രിയകൾ തുടങ്ങി എല്ലാ ദന്ത വിഭാഗങ്ങളുടെയും ഒരു സംയോജനമാണ് സ്‌മൈൽ ഡിസൈനിങ് എന്ന പ്രക്രിയ.

നിങ്ങളുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും സങ്കൽപ്പങ്ങളെയും പരിഗണിച്ചു കൊണ്ട് നിർദേശിക്കുന്ന ചികിത്സകൾ വിവിധ വിഭാഗങ്ങളിലുള്ള ദന്ത രോഗവിദഗ്ധരിലൂടെ വേണം ലഭ്യമാക്കേണ്ടത്ദന്ത ചികിത്സരംഗത്തെ നൂതന സാങ്കേതിക വിദ്യകളും കോസ്മെറ്റിക് ദന്ത ചികിത്സയിലുള്ള പരിശീലനങ്ങളും നിങ്ങളുടെ സമയത്തെയും ചിലവുകളെയും പരിഗണിച്ചു കൊണ്ട് ആത്മവിശ്വാസമുള്ള ഒരു ചിരി നിങ്ങൾക്ക് സമ്മാനിക്കാൻ സഹായിക്കും.

ചികിത്സയുടെ അന്തിമഫലത്തെ കുറിച്ച് സംശയങ്ങളും ആകുലതകളും തീർച്ചയായും ഉണ്ടാകും. ഡിജിറ്റൽ സ്‌മൈൽ ഡിസൈനിങ് എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ അതിനും പരിഹാരമുണ്ട് .ഡിജിറ്റലായി ഒരു പുഞ്ചിരി രൂപകല്പന ചെയ്യുന്നതിനും പരിഷ്കരിക്കുന്നതിനുമുള്ള സംവിധാനമാണത്.ചികിത്സ ആരംഭിക്കുന്നതിനു മുമ്പ് തന്നെ നിങ്ങളുടെ പുതിയ പുഞ്ചിരിയുടെ ഒരു മാതൃകരൂപം ദൃശ്യങ്ങളായി നിങ്ങൾക്ക് കാണാൻ സാധിക്കും.

ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാൻ ഒരു സ്‌മൈൽ ഡിസൈൻ സ്പെഷ്യലിസ്റ് ആയ ഡോക്ടറെ സമീപിക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel