Protein Ball: കുട്ടികള്‍ക്ക് നല്‍കാം അടിപൊളി പ്രോട്ടീന്‍ ബോള്‍

ആവശ്യമുള്ള സാധനങ്ങള്‍

ബദാം – 290 ഗ്രാം

ആപ്രിക്കോട്ട്(ഉണങ്ങിയത്) – 290 ഗ്രാം

കശുവണ്ടി – 290 ഗ്രാം

വെളിച്ചെണ്ണ – 50 ഗ്രാം

ഈന്തപ്പഴം(നന്നായി അരിഞ്ഞെടുത്തത്) -200 ഗ്രാം

തേന്‍ – 100 ഗ്രാം

ഓറഞ്ച് നീര് – 3 ടീസ്പൂണ്‍

വനില എസന്‍സ് – കാല്‍ടീസ്പൂണ്‍

തേങ്ങ ചിരകിയത് – 200 ഗ്രാം

തയ്യാറാക്കുന്ന വിധം

ബദാം, കശുവണ്ടി എന്നിവ മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം അതിലേക്ക് ആപ്രിക്കോട്ട്, ഈന്തപ്പഴം അരിഞ്ഞത്, തേന്‍, ഓറഞ്ച് നീര്, വെളിച്ചെണ്ണ, വാനില എസന്‍സ് എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ഇത് ഒരു ടീസ്പൂണ്‍ വീതം എടുത്ത് കൈവെള്ളയില്‍ ഇട്ട് ചെറിയ ഉരുളകളാക്കി മാറ്റുക. ഈ ഉരുളകള്‍ തേങ്ങ ചിരകിയതില്‍ മുക്കിയെടുക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ഉരുളകള്‍ പൊടിഞ്ഞുപോകാതെ സൂക്ഷിക്കണം. പ്രോട്ടീന്‍ ബോള്‍ റെഡി. വായുകടക്കാത്ത പാത്രത്തിലേക്ക് മാറ്റി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഒരാഴ്ച വരെ കേടുകൂടാതിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News