Presidential Election: രാഷ്ട്രപതി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പൂര്‍ത്തിയായി

രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ(Presidential Election) വോട്ടെടുപ്പ് പൂര്‍ത്തിയായി. ഫലപ്രഖ്യാപനം 21ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവരെല്ലാം വോട്ടുചെയ്തു. കോാവിഡ് ബാധിച്ച് ചികിത്സയിലായതിനാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും മന്ത്രി വി.കെ. സിംഗും പിപിഇ കിറ്റ് ധരിച്ചെത്തിയാണ് വോട്ടുചെയ്തത്. കേരളത്തില്‍ മുഴുവന്‍ അംഗങ്ങളും വോട്ടുരേഖപ്പെടുത്തി. ഇതൊരു രാഷ്ട്രീയ തെരഞ്ഞെടുപ്പ് മാത്രമല്ലെന്നായിരുന്നു പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ് വന്ദ് സിന്‍ഹയുടെ ആഹ്വാനം.

പാര്‍ലമെന്റ് മന്ദിരത്തിലെ 63-ാം നമ്പര്‍ പോളിംഗ് ബൂത്തിലെത്തി പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരില്‍ ഭൂരിഭആഗം രാവിലെ തന്നെ വോട്ടുചെയ്തു. ഉച്ചക്ക് മുമ്പ് മറ്റ് പാര്‍ടികളില്‍ നിന്നുള്ള പ്രമുഖ നേതാക്കളും വോട്ടുചെയ്തു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വീല്‍ ചെയറില്‍ എത്തിയായിരുന്നു മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗ് വോട്ടുചെയ്തത്. സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളും രാവിലെ തന്നെ വോട്ടുചെയ്തു. കൊവിഡ് ബാധിച്ചതിനാല്‍ കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമനും വി.കെ.സിംഗും പിപിഇ കിറ്റ് ധരിച്ചെത്തിയാണ് വോട്ടു രേഖപ്പെടുത്തിയത്. രണ്ട് ബി.എസ്.പി അംഗങ്ങളും ശിവസേന, എസ്.പി, എ.ഐ.എംഎം പാര്‍ടി അംഗങ്ങളും ഉള്‍പ്പടെ ആറുപേര്‍ വോട്ടുചെയ്യാന്‍ എത്തിയില്ല.

776 പാര്‍ലമെന്റ് അംഗങ്ങളും 4033 നിയമസഭാ അംഗങ്ങളും ഉള്‍പ്പടെയുന്ന ഇളക്ടറല്‍ കോളേജാണ് രാഷ്ട്രപതിയെ തെരഞ്ഞെടപുക്കുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മുവിന് വലിയ പിന്തുണ കിട്ടുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 42.30 ശതാമാനം വോട്ടാണ് ബിജെപിക്കുള്ളത്. ജെ.ഡി.യു, എ.ഐ.എ.ഡി.എം.കെ, ബിജെഡി, ബി.എസ്.പി, ശിവസേന, ജഎംഎം ടി.ഡി.പി പാര്‍ടികള്‍ കൂടി പിന്തുണ നല്‍കുമ്പോള്‍ 62 ശതമാനം വോട്ടായി. ദ്രൗപതി മുര്‍മുവിന് പിന്തുണ നല്‍കുമെന്ന് നേരത്തെ മമത ബാനര്‍ജിയും സൂചന നല്‍കിയിരുന്നു. സമാജ് വാദി പാര്‍യില്‍ നിന്നും വോട്ടുകള്‍ മറിഞ്ഞേക്കാം. ഇതൊരു രാഷ്ട്രീയ മത്സരം മാത്രമല്ലെന്നും, കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള മത്സരം കൂടിയാണെന്നും പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി യശ് വന്ദ് സിന്‍ഹ പ്രതികരിച്ചു. സ്വന്തം മനഃസാക്ഷിക്കനുസരിച്ച് അംഗങ്ങള്‍ വോട്ടുചെയ്യണമെന്നും യശ് വന്ദ് സിന്‍ഹ ആവശ്യപ്പെട്ടു. കേരളത്തില്‍ 140 നിയമസഭാ അംഗങ്ങളും വോട്ടുചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉള്‍പ്പടെവരെല്ലാം ഉച്ചക്ക് മുമ്പുതന്നെ വോട്ടുചെയ്തു. 21നാണ് ഫലപ്രഖ്യാപനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News