Muhammad Riyas: സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകുവാന്‍ KPCC പ്രസിഡണ്ട് തന്നെ മുന്നില്‍ നില്‍ക്കുമ്പോള്‍ കേരളത്തില്‍ BJPക്ക് സംസ്ഥാന നേതൃത്വം ആവശ്യമുണ്ടോ?: മന്ത്രി മുഹമ്മദ് റിയാസ്

സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകുവാന്‍ KPCC പ്രസിഡണ്ട് തന്നെ മുന്നില്‍ നില്‍ക്കുമ്പോള്‍ കേരളത്തില്‍ ബിജെപിക്ക്(BJP) സംസ്ഥാന നേതൃത്വം ആവശ്യമുണ്ടോയെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). വംശീയ ആക്രമണങ്ങള്‍ക്കെതിരെ പോരാടിയ നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനമാണിന്നെന്നും ചിമ്പാന്‍സിയുടെ ചിത്രത്തിലെ തല വെട്ടിമാറ്റി പകരം സഖാവ് എം എം മണിയുടെ(M M Mani) തല വെച്ച് മഹിളാ കോണ്‍ഗ്രസ് തലസ്ഥാനത്ത് പ്രകടനം നടത്തിയതും ഇന്ന് തന്നെയാണെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വംശീയ ആക്രമണങ്ങള്‍ക്കെതിരെ പോരാടിയ നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനമാണിന്ന്. ചിമ്പാന്‍സിയുടെ ചിത്രത്തിലെ തലവെട്ടിമാറ്റി പകരം സഖാവ് എം എം മണിയുടെ തല വെച്ച് മഹിളാ കോണ്‍ഗ്രസ് തലസ്ഥാനത്ത് പ്രകടനം നടത്തിയതും ഇന്ന് തന്നെ.

കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരന്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ഈ പ്രവര്‍ത്തനത്തെ പൂര്‍ണമായി പിന്തുണച്ച് സംസാരിച്ചെന്ന് മാത്രമല്ല, ചിമ്പാന്‍സിയെ പോലെ തന്നെയല്ലെ ശ്രീ. മണി എന്ന് പറയുകയും ചെയ്തു. ഏത് പ്രത്യയശാസ്ത്രമാണ് കെ.പി.സി.സി പ്രസിഡന്റിനെ നയിക്കുന്നതെന്ന് വ്യക്തമാണ്.

സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകുവാന്‍ കെപിസിസി പ്രസിഡണ്ട് തന്നെ മുന്നില്‍ നില്‍ക്കുമ്പോള്‍ കേരളത്തില്‍ ബിജെപിക്ക് സംസ്ഥാന നേതൃത്വം ആവശ്യമുണ്ടോ ?

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News