Mammootty: ‘പ്രിയ സുഹൃത്ത് ജോഷിക്ക് ഒരായിരം ജന്മദിനാശംസകള്‍’; മമ്മൂട്ടി

മലയാൡകളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ജോഷി. നിരവധി ഹിറ്റ് സിനിമകള്‍ ജോഷിയുടെ സംവിധാനത്തില്‍ മലയാളികള്‍ക്ക് ലഭിച്ചിട്ടുണ്ട്. മലയാളത്തിലെയും മറ്റ് സിനിമാ ഇന്‍ഡസ്ട്രിയിലെയും നിരവധി പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒരു പിടി നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ ജോഷിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോളിതാ ജോഷിയുടെ പിറന്നാള്‍ ദിനമായ ഇന്ന് പ്രിയ സൂഹൃത്തിന് ആശംസകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തിയിരിക്കുകയാണ്. ‘പ്രിയ സുഹൃത്ത് ജോഷിക്ക് ഒരായിരം ജന്മദിനാശംസകള്‍’ എന്നാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി നിരവധി സിനിമകള്‍ ജോഷിയുടെ സംവിധാനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. ദുബായ്, കുട്ടേട്ടന്‍, നസ്രാണ്, കഥ ഇതുവരെ, വീണ്ടും, കൗരവര്‍, സംഘം, മഹായാനം, ആയിരം കഥകള്‍, ന്യായവിധി, കോടതി, സൈന്യം തുടങ്ങിയവയൊക്കെ അതില്‍ ചിലതാണ്. ഈ ചിത്രങ്ങളില്‍ പലതും ബ്ലോക് ബസ്റ്റര്‍ ഹിറ്റുകളായിരുന്നു.

ഇനിയും ഈ കൂട്ടുകെട്ടില്‍ നിന്നും നിരവധി ചിത്രങ്ങള്‍ വരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel