SFI: വിദ്യാഭ്യാസ മേഖലയില്‍ അടിയന്തിര പ്രാധാന്യത്തോട് കൂടി നടപ്പിലാക്കേണ്ട 60 ഇന നിര്‍ദേശങ്ങള്‍ അടങ്ങുന്ന പത്രിക സര്‍ക്കാരിന് സമര്‍പ്പിച്ച് SFI സംസ്ഥാന കമ്മിറ്റി

എസ് എഫ് ഐ(SFI) കേരള സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസ മേഖലയില്‍ അടിയന്തിര പ്രാധാന്യത്തോട് കൂടി നടപ്പിലാക്കേണ്ട 60 ഇന നിര്‍ദേശങ്ങള്‍ അടങ്ങുന്ന അവകാശ പത്രിക സംസ്ഥാന പ്രസിഡന്റ് അനുശ്രീ കെ, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ അഞ്ജുകൃഷ്ണ ജി റ്റി, ഹസ്സന്‍ മുബാറക്, അനുരാഗ് കെ വി എന്നിവര്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചു.മുഴുവന്‍ സ്‌കൂള്‍, കോളേജ് യൂണിറ്റുകളിലും ജൂലൈ 18 ന് അവകാശ ദിനമായി ആചരിച്ചു.

ജനാധിപത്യവേദികളുടെ രൂപീകരണത്തിനും നിലനില്‍പ്പിനുമായി നിയമ നിര്‍മ്മാണം നടത്തുക,ഭിന്ന ശേഷി – ഭിന്നലിംഗ സൗഹാര്‍ദ്ദ വിദ്യാഭ്യാസ നയം നടപ്പിലാക്കുക, ഇ ഗ്രാന്‍ഡ് സമയബന്ധിത മായി വിതരണം ചെയ്യുക, അധ്യാപക-അനധ്യാപക ഒഴിവുകള്‍ നികത്തുക,പരീക്ഷ ഫലങ്ങള്‍ സമയ ബന്ധിതമായി പ്രഖ്യാപിക്കുക,വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കുക തുടങ്ങിയ 60 ഇന അവകാശങ്ങളാണ് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവര്‍ക്ക് കൈമാറിയത്.

സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും അവകാശപത്രിക അംഗീകരിക്കണമെന്ന ആവശ്യമുന്നയിച്ച് ജൂലൈ 26ന് മാര്‍ച്ച് സംഘടിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News