Veena George: വിദ്യാര്‍ത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവം അപലപനീയം: മന്ത്രി വീണാ ജോര്‍ജ്

കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രി വീണാ ജോര്‍ജ്(Veena George). ഇത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉരിച്ചത് കാടത്തം: നീറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍ ജെ ബാബു

പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉരിച്ചത് കാടത്തമെന്ന് നീറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍ ജെ ബാബു. കൊല്ലം ലേഖകന്‍ രാജ്കുമാര്‍ നടത്തിയ ടെലിഫോണിക്ക് അഭിമുഖത്തിലാണ് പ്രതികരണം. നീറ്റ് അധികൃതര്‍ റിപ്പോര്‍ട്ട് തേടിയെന്നും എന്‍ ജെ ബാബു പറഞ്ഞു. ന്നോവേറ്റീവ് എന്ന സ്വകാര്യ ഏജന്‍സിയുടെ ആളുകളാണ് ആയൂര്‍ കോളേജില്‍ പരീക്ഷക്ക് നേതൃത്വം നല്‍കിയെന്ന് കോളേജ് മാനേജ്‌മെന്റ് വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News