Nedumbassery: നെടുമ്പാശേരിയില്‍ രണ്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി

നെടുമ്പാശേരി(Nedumbassery) വിമാനത്താവളത്തില്‍ നിന്ന് രണ്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് ഡി.ആര്‍.ഐ പിടിച്ചെടുത്തത്. മലപ്പുറം സ്വദേശികളായ നാലു പേരാണ് ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയത്.

വൈറ്റില മേല്‍പ്പാലത്തില്‍ അപകടം; യുവാവ് മരിച്ചു

വൈറ്റില(Vyttila) മേല്‍പ്പാലത്തിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.കണിച്ചുകുളങ്ങര സ്വദേശി രാജേഷാണ് മരിച്ചത്.അരൂര്‍ ഭാഗത്തു നിന്ന് ഇടപ്പള്ളിയിലേക്ക് ബൈക്കില്‍ സഞ്ചരിക്കവെ പാലത്തിന്റെ കൈവരിയില്‍ തട്ടി രാജേഷ് താഴേക്ക് വീണതാണെന്നാണ് പൊലീസ് നിഗമനം. താഴെ വീണ രാജേഷിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇടപ്പള്ളിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു രാജേഷ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News