Bhupinder Singh: ഗസല്‍ ഗായകന്‍ ഭൂപീന്ദര്‍ സിംഗ് അന്തരിച്ചു

ബോളിവുഡ്(Bollywood) ഗസല്‍ ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയം കവര്‍ന്ന ബോളിവുഡിലെ പ്രശസ്ത ഗായകന്‍ ഭൂപീന്ദര്‍ സിംഗ്(Bhupinder Singh) മുംബൈയിലെ വസതിയില്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ഗായികയായ അദ്ദേഹത്തിന്റെ സഹധര്‍മിണി മിതാലി സിംഗാണ് വിയോഗ വാര്‍ത്ത അറിയിച്ചത്. നിഹാല്‍ മകളാണ്. ബോളിവുഡിലെ വ്യത്യസ്തമായ ശബ്ദത്തിന്റെ ഉടമായിരുന്ന അദ്ദേഹം ധാരാളം ഗാനങ്ങള്‍ക്ക് ഗിറ്റാറിസ്റ്റായും പ്രവര്‍ത്തിച്ചു. അമൃത്സറില്‍ ജനിച്ച ഭൂപീന്ദര്‍ പിതാവില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്.

ആകാശവാണിയിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ദില്ലി ദൂരദര്‍ശനുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. ഗിറ്റാര്‍ വാദന മികവ് ശ്രദ്ധയില്‍പ്പെട്ട സംഗീത സംവിധായകന്‍ മദന്‍മോഹന്‍ 1962ല്‍ മുംബൈയിലേക്ക് ക്ഷണിച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ഇതോടെ അദ്ദേഹം ബോളിവുഡിന്റെ അനിവാര്യ ഭാഗമായി. ചലച്ചിത്ര ഗാനങ്ങള്‍ക്ക് പുറമേ നിരവധി സ്വതന്ത്ര ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഹഖീഖത്ത് എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി, തലത്ത് മഹ്മൂദ്, മന്നാഡേ എന്നിവര്‍ക്കൊപ്പവും പാടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here