Congress: കോണ്‍ഗ്രസ് ഓഫീസില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ യോഗം

ചട്ടം ലംഘിച്ച് കോണ്‍ഗ്രസ് ഓഫീസില്‍(Congress Office) എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ യോഗം(Excise meeting). വയനാട് മീനങ്ങാടിയിലാണ്(Meenangadi) സംഭവം. എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് യോഗം നടന്നത്. ജില്ലയിലെ വിവിധ ഓഫീസുകളില്‍ നിന്ന് 12 പേരാണ് രഹസ്യയോഗത്തില്‍ പങ്കെടുത്തത്.

സ്ത്രീത്വത്തെ അപമാനിച്ചു: നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിനി കൈരളി ന്യൂസിനോട്

കൊല്ലത്ത് നീറ്റ് പരീക്ഷക്ക്(Neet Exam) അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും പരീക്ഷാകേന്ദ്രത്തില്‍ ഉണ്ടായത് മോശം അനുഭവമാണെന്നും വിദ്യാര്‍ത്ഥിനി കൈരളി ന്യൂസിനോട്(Kairali News) പറഞ്ഞു. ഉണ്ടായ സംഭവം പരീക്ഷ എവുതുന്നതിനെപ്പോലും ബാധിച്ചെന്നും പഠിച്ച കാര്യങ്ങള്‍ വരെ മറന്നു പോയെന്നും പെണ്‍കുട്ടി പറഞ്ഞു.

മുടി മുന്നിലേക്കിട്ട് പരീക്ഷയെഴുതേണ്ട അവസ്ഥയാണുണ്ടായത്. വസ്ത്രം മാറാന്‍ സുരക്ഷിതമായ ഒരു സ്ഥലം പോലുമില്ലായിരുന്നു. ഏറെ വിഷമകരമായിരുന്നു അവസ്ഥയെന്നും ഇതിനെതിരെ നടപടിയുമായി മുന്നോട്ട് പോകുമെന്നും വിദ്യാര്‍ത്ഥിനി കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News