Bank Nationalisation: ബാങ്ക് ദേശസാല്‍ക്കരണത്തിനിപ്പുറം 53 വര്‍ഷങ്ങള്‍

ഇന്ന് ജൂലൈ 19. 1969 ല്‍ ഇതേ ദിവസമാണ് ബാങ്ക് ദേശസാല്‍ക്കരണമെന്ന(Bank Nationalisation) വിപ്ലവകരമായ തീരുമാനം രാജ്യം കൈക്കൊണ്ടത്. രാജ്യത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം കൂടിയായിരുന്നു അത്. എന്നാല്‍ 53 വര്‍ഷങ്ങള്‍ക്കിപ്പുറം പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുക എന്ന തീരുമാനത്തിലേക്ക് നീങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.

രാജ്യത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടുകളിലൊന്നാണ് ബാങ്കിംഗ് മേഖലയിലെ ദേശസല്‍ക്കരണം. 1969 ജൂലൈ 19 നായിരുന്നു ബാങ്കിങ് കമ്പനീസ് ഓര്‍ഡിനന്‍സ് എന്ന പേരില്‍ പ്രത്യേക നിയമം പാസാക്കി ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ 14 സ്വകാര്യ ബാങ്കുകളെ പൊതുമേഖലാ ബാങ്കുകളായി ദേശസാല്‍ക്കരണം നടപ്പാക്കിയത്. പിന്നീട് 1980ലെ രണ്ടാമത് ബാങ്ക് ദേശസാല്‍ക്കരണവും ബാങ്ക് സേവനങ്ങളുടെ ജനകീയത വര്‍ധിപ്പിക്കാന്‍ കാരണമായി. എന്നാല്‍ ദേശസല്‍ക്കരണം നടപ്പിലാക്കി 53 വര്‍ഷങ്ങള്‍ക്കിപ്പുറം പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുക എന്ന തീരുമാനത്തിലേക്ക് നീങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് രാജ്യത്തിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കിയ നടപടികളില്‍ നിന്നുള്ള തിരിച്ചുപോക്കാണെന്ന് സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി എ രാഘവന്‍ പറഞ്ഞു.

നിക്ഷേപത്തിന് സുരക്ഷിതത്വം ലഭിക്കാതായതും, കാര്‍ഷിക, ചെറുകിട മേഖലകളെ ബാങ്കുകള്‍ അവഗണിച്ചതും, വന്‍കിട വ്യവസായങ്ങള്‍ക്കും ബിസിനസ് ഗ്രൂപ്പുകള്‍ക്കും മാത്രമായി വായ്പാ വിതരണം പരിമിതപ്പെടുത്തുമെല്ലാമായിരുന്നു 69ല്‍ ബാങ്ക് ദേശ സല്‍ക്കരണത്തിന് വഴിവച്ചതെങ്കില്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ വത്കരണത്തിലൂടെ വഴി തുറക്കുന്നത് ഇതേ പ്രശ്‌നങ്ങള്‍ക്കാണ്. ഒപ്പം രാജ്യത്തിന്റെ വര്‍ദ്ധിതമായ ധനസമ്പത്ത് സ്വന്തമാക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് വഴിയൊരുക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here