Vadakkencherry: വടക്കാഞ്ചേരി സബ് ആര്‍ടിഒ ഓഫീസിലും പരിസരത്തും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

വടക്കാഞ്ചേരി(Vadakkencherry) സബ് ആര്‍ടിഒ ഓഫീസിലും പരിസരത്തെ ഏജന്റുമാരുടെ ഓഫിസുകളിലും വിജിലന്‍സിന്റെ(Vigilance) മിന്നല്‍ പരിശോധന. ആര്‍ടിഒ ഓഫീസിലെ നിരവധി ഫയലുകള്‍ കുമ്പളങ്ങാട് റോഡിലെ സൗഹൃദ ബില്‍ഡിംഗിലെ ഏജന്റിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തു. ഏജന്റുമാരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ സമാഹരിച്ചു നല്‍കുന്ന സുരേഷ് എന്ന ഏജന്റാണ് കുടുങ്ങിയത്. 90ഓളം ഫയലുകളാണ് ഏജന്റിന്റെ ഓഫിസ് മുറിയില്‍ നിന്ന് വിജിലന്‍സ് ഡിവൈഎസ്പി പിഎസ് സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയത്.

കോണ്‍ഗ്രസ് ഓഫീസില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ യോഗം

ചട്ടം ലംഘിച്ച് കോണ്‍ഗ്രസ് ഓഫീസില്‍(Congress Office) എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ യോഗം(Excise meeting). വയനാട് മീനങ്ങാടിയിലാണ്(Meenangadi) സംഭവം. എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് യോഗം നടന്നത്. ജില്ലയിലെ വിവിധ ഓഫീസുകളില്‍ നിന്ന് 12 പേരാണ് രഹസ്യയോഗത്തില്‍ പങ്കെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel