A K Saseendran: ബഫര്‍സോണ്‍; പ്രതിപക്ഷം ആശങ്കയുണ്ടാക്കുന്നു: മന്ത്രി എ കെ ശശീന്ദ്രന്‍

ബഫര്‍സോണ്‍(Bufferzone) വിഷയത്തില്‍ പ്രതിപക്ഷം ആശങ്കയുണ്ടാക്കുന്നെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍(A K Saseendran) നിയമസഭയില്‍ പറഞ്ഞു. കൃഷിഭൂമിയും ജനവാസ മേഖലകളെയും മാറ്റി നിര്‍ത്തിയുള്ള നിര്‍ദേശമാണ് സര്‍ക്കാരിനുള്ളത്. ഇനി ഇക്കാര്യത്തില്‍ പുതിയൊരു പഠനം നടത്തേണ്ട കാര്യമില്ല. മാപ്പിങ് ഉള്‍പ്പടെ കൊടുത്തിട്ടുണ്ട്. സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ ആക്രമണശ്രമം; കെ.എസ് ശബരീനാഥനെ ഇന്ന് ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന ആക്രമണ ശ്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥനെ(K S Sabarinadhan) ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തിന് ശംഖുംമുഖം അസി. കമീഷണര്‍ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. വിമാനത്തില്‍ പ്രതിഷേധിക്കാനുള്ള ആഹ്വാനം യൂത്ത് കോണ്‍ഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചത് ശബരീനാഥനാണ് എന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരിനാഥനെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച വാട്സ്ആപ്പ് സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് നോട്ടീസ്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചതും അക്രമം നടത്തിയതും വിവാദമായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച യുവ ചിന്തന്‍ ശിബിരത്തില്‍ വനിത നേതാവിന്റെ പരാതി പുറത്തായതിന് പിന്നാലെയാണ് ശബരീനാഥിന്റെ പേരിലുള്ള വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും പ്രചരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel