(Dragon Blood)’ഡ്രാഗണ്‍സ് ബ്ലഡ്’എന്ന വൃക്ഷത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച. ‘ഡ്രാഗണ്‍സ് ബ്ലഡ്’ എവിടെയാണ് കാണപ്പെടുക എന്നല്ലേ..?ഇവിടെ അടുത്തെങ്ങുമല്ല,അങ്ങ് യെമനില്‍. സകോത്ര ദ്വീപ സമൂഹത്തിലാണ് ഈ വൃക്ഷത്തെ കാണപ്പെടുന്നത്. ഡ്രാഗണ്‍ ബ്ലഡ് വൃക്ഷങ്ങള്‍ക്ക് 650 വര്‍ഷത്തോളം ആയുസ്സുണ്ട് എന്നതും പ്രത്യേകതയാണ്. ഈ വൃക്ഷങ്ങളുടെ ഘടനയാണ് അതിലേറെ കൗതുകപ്പെടുത്തുക. വൃക്ഷങ്ങളുടെ മുകള്‍ ഭാഗം കുടകള്‍ക്ക് സമാനമാണ്. മരങ്ങളില്‍ എണ്ണിയാലൊടുങ്ങാത്തത്ര ശിഖരങ്ങളുമുണ്ട്.
ADVERTISEMENT
മരങ്ങളുടെ ശിഖരങ്ങളെല്ലാം ഒരേ മാതൃകയില്‍ ഒരേ അളവിലാണ് ചുറ്റും വളരുന്നതെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ട് തന്നെ വെട്ടിയൊതുക്കാതെ സ്വയമേ ഒരു കുടയുടെ ആകൃതിയിലേക്ക് മരങ്ങള്‍ രൂപപ്പെടുന്നു. വൃക്ഷങ്ങള്‍ക്ക് ഉയരം 33 മുതല്‍ 39 അടി വരെയാകാറുണ്ട്. പൊതുവേ ചൂട് കൂടിയ പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുക. ‘ഡ്രാഗണ്‍സ് ബ്ലഡ്’ എന്ന പേരില്‍ അറിയപ്പെടുന്ന മരങ്ങള്‍ക്ക് ഈ പേര് ലഭിക്കാനും ഒരു കാരണമുണ്ട്.
മറ്റ് മരങ്ങള്‍ മുറിക്കുമ്പോള്‍ വെള്ളയും മഞ്ഞയും നിറത്തിലുള്ള പശ പുറത്തുവരുന്നത് പോലെയല്ല. ‘ഡ്രാഗണ്‍സ് ബ്ലഡ്’ വൃക്ഷങ്ങളുടെ പുറം തൊലി പൊളിച്ചാല്‍ അകത്തുനിന്നും വരുന്നത് രക്ത നിറത്തിലുള്ള കറയാണ്. അപൂര്‍വമായ രൂപവും പ്രത്യേകതയുമുള്ള മരമായതിനാല്‍ ഇവയെ മാന്ത്രിക വൃക്ഷമായും പലരും കരുതുന്നു. മരത്തിന്റെ ചുവന്ന നിറത്തിലുള്ള കറ പല അസുഖങ്ങള്‍ക്കും മരുന്നായും ഉപയോഗിക്കാറുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.