Social Justice for International Civil Rights Council: സോഷ്യല്‍ ജസ്റ്റിസ് ഫോര്‍ ഇന്റര്‍നാഷണല്‍ സിവില്‍ റൈറ്റ്‌സ് കൗണ്‍സിലില്‍ പ്രധാനപ്പെട്ട ചുമതലകളില്‍ മലയാളികള്‍

സോഷ്യല്‍ ജസ്റ്റിസ് ഫോര്‍ ഇന്റര്‍നാഷണല്‍ സിവില്‍ റൈറ്റ്‌സ് കൗണ്‍സില്‍(Social Justice for International Civil Rights Council) എന്ന അന്താരാഷ്ട്ര സംഘടനയുടെ പ്രധാനപ്പെട്ട ചുമതലകളില്‍ മലയാളികളും. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസാ ഗ്രൂപ്പ് ചെയര്‍മാനും സി പി മുഹമ്മദ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ സി പി സാലിഹ് ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആയി നിയമിതനായി. കേരളത്തിലും UAE ലും അദ്ദേഹം നടത്തിവരുന്ന വിലപ്പെട്ട ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് നിയമനം.

സംഘടന മനുഷ്യാവകാശം, ലഹരി വിരുദ്ധ പ്രവര്‍ത്തനം, വിദ്യാഭ്യാസം, പരിസ്ഥിതി, മതസ്വാതന്ത്ര്യം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍, നാഷണല്‍ ആന്റി ക്രൈം ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ,യുഎന്‍ സിവില്‍ റൈറ്‌സ് സംഘടന എന്നിവയുമായി യോജിച്ച് പ്രവര്‍ത്തിച്ചു വരുന്നു. സംഘടനയുടെ ഇന്റര്‍നാഷണല്‍ പ്രസിഡണ്ടായി മലയാളിയായ ഗോപിനാഥ് വന്നേരി നിയമിതനായി.

ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍, നാഷണല്‍ ചീഫ് പാട്രണായി ചുമതല ഏറ്റെടുത്തു.മുന്‍ വൈസ് ചാന്‍സലറും നാഷണല്‍ മൈനോറിറ്റി മോര്‍ച്ച വൈസ് പ്രെസിഡന്റുമായ Dr അബ്ദുല്‍സലാം സംഘടനയുടെ നാഷണല്‍ ചീഫ് അഡൈ്വസര്‍ ആയി നിയമിക്കപെട്ടു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News