NEET Exam:വേണമെങ്കില്‍ പരീക്ഷ എഴുതൂ; ഇല്ലെങ്കില്‍ പൊയ്‌ക്കോളൂ എന്നതായിരുന്നു അവരുടെ മനോഭാവം;പ്രതികരിച്ച് വിദ്യാര്‍ത്ഥിനി

(NEET Exam)നീറ്റ് പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച വിഷയത്തില്‍ സംഭവത്തിനെതിരെ പ്രതികരണവുമായി കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. എക്‌സാം സെന്ററില്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് പുതിയ പരാതിക്കാരിയായ വിദ്യാര്‍ത്ഥിനി കൈരളി ന്യൂസിനോട് പ്രതികരിച്ചു.വളരെ മോശം രീതിയിലായിരുന്നു എക്‌സാം സെന്ററിലുണ്ടായിരുന്നവരുടെ സമീപനം.തീര്‍ത്തും അപരിചതരായവരുടെ മുന്നില്‍വെച്ച് ഇന്നര്‍വെയേഴ്‌സ് ഊരാന്‍ പറഞ്ഞപ്പോള്‍ തകര്‍ന്നുപ്പോയി.

അഹംഭാവം നിറഞ്ഞ മനോഭാവമായിരുന്നു സെന്ററിലുണ്ടായിരുന്നവരുടേത്. നിങ്ങള്‍ക്ക് പരീക്ഷ എഴുതുന്നെങ്കില്‍ എഴുത്,ഇല്ലെങ്കില്‍ ഇറങ്ങി പൊയ്‌ക്കോളൂ എന്നതായിരുന്നു അവരുടെ മനോഭാവം.കുട്ടികളോട് വലിയ രീതിയില്‍ ദേഷ്യപ്പെട്ടു,പലരും കരഞ്ഞു.പ്രതികരിച്ചവരെപ്പോലും അടിച്ചമര്‍ത്തി.ഡ്രസ്സ് മാറാന്‍ പോലുമുള്ള സൗകര്യമുണ്ടായിരുന്നില്ല.പരീക്ഷ എഴുതിപ്പിക്കാതിരിക്കുമോ എന്ന ഭയത്താലാണ് പലരും പ്രതികരിക്കാതിരുന്നത്.
മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തിയാണ് അവര്‍ ചെയ്തത്.മറ്റൊരു പരീക്ഷാ കേന്ദ്രത്തിലും ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടായില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് അഭിപ്രായം.

നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഊരിച്ച സംഭവം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷക്കെത്തിയ(Neet Exam) പെണ്‍കുട്ടികളുടെ അടി വസ്ത്രം ഊരിച്ച സംഭവത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതടക്കം ഐപിസി 354 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതെ സമയം അപമാനിതരായ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കി. അടിവസ്ത്രം അഴിപ്പിച്ചു എന്ന് പറയപ്പെടുന്ന സ്ത്രീക്ക് എതിരെയാണ് കേസ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ കേസില്‍ പ്രതികള്‍ ആകും എന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News