Saji Cheriyan: ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നയാളാണ് ഞാന്‍: സജി ചെറിയാന്‍

ഭരണഘടനാ അടിസ്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നയാളാണ് താനെന്ന് മുന്‍ മന്ത്രി സജി ചെറിയാന്‍(Saji Cheriyan). വിവാദ പ്രസ്താവനയില്‍ നിയമസഭയില്‍ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. തന്റേതായ വാക്കുകളിലാണ് പ്രസംഗിച്ചത്. ഭരണഘടനാ വകുപ്പുകളെ ദുരുപയോഗം ചെയ്ത നിരവധി അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അതിനെയാണ് പ്രസംഗത്തില്‍ പ്രതിപാദിച്ചത്. പ്രസംഗം വളച്ചൊടിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഭരണഘടനയോടുള്ള കൂറ് ഉയര്‍ത്തിപ്പിടിക്കുകയാണ് താന്‍. പ്രസംഗം ദുര്‍വ്യാഖ്യാനിച്ചതില്‍ ഖേദമുണ്ട്. രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് മന്ത്രിസ്ഥാനം രാജിവച്ചത്. അംബേദ്കറിനെ ആക്ഷേപിച്ചതായി വരെ നുണ പ്രചാരണം നടത്തിയവരുണ്ട്. പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് പ്രചരിപ്പിച്ചതില്‍ വേദനയും ദു:ഖവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബഫര്‍സോണ്‍; പ്രതിപക്ഷം ആശങ്കയുണ്ടാക്കുന്നു: മന്ത്രി എ കെ ശശീന്ദ്രന്‍

ബഫര്‍സോണ്‍(Bufferzone) വിഷയത്തില്‍ പ്രതിപക്ഷം ആശങ്കയുണ്ടാക്കുന്നെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍(A K Saseendran) നിയമസഭയില്‍ പറഞ്ഞു. കൃഷിഭൂമിയും ജനവാസ മേഖലകളെയും മാറ്റി നിര്‍ത്തിയുള്ള നിര്‍ദേശമാണ് സര്‍ക്കാരിനുള്ളത്. ഇനി ഇക്കാര്യത്തില്‍ പുതിയൊരു പഠനം നടത്തേണ്ട കാര്യമില്ല. മാപ്പിങ് ഉള്‍പ്പടെ കൊടുത്തിട്ടുണ്ട്. സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here