Pinarayi Vijayan: വിമാനത്തിലെ അക്രമം; ഇ പി ജയരാജന്‍ ശ്രമിച്ചത് അക്രമികളെ തടയാന്‍: മുഖ്യമന്ത്രി

വിമാനത്തില്‍ നടന്ന അക്രമത്തില്‍ ഇ പി ജയരാജന്‍(E P Jayarajan) ശ്രമിച്ചത് അക്രമികളെ തടയാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ വാദം ഉറപ്പിക്കാന്‍ വേണ്ടി തെറ്റായ കാര്യങ്ങള്‍ പറയുന്നു. താന്‍ ആ വിമാനത്തില്‍ യാത്ര ചെയ്ത വ്യക്തിയാണ്. അന്ന് വിമാനത്തില്‍ സംഭവിച്ചത് എന്തെന്ന് തനിക്കറിയാം. താന്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുന്‍പ് മുന്‍പ് തന്നെ അവര്‍ എഴുന്നേറ്റിരുന്നു. താന്‍ ഇറങ്ങുന്നതിനു വേണ്ടി നില്‍ക്കുമ്പോഴാണ് അവര്‍ പ്രതിഷേധിച്ചു വരുന്നത്.

രണ്ട് കുഞ്ഞുങ്ങള്‍ എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.അതില്‍ ഒരു കുഞ്ഞ് 19 കേസിലെ പ്രതിയാണ്. ഇത്തരത്തിലുള്ള കുഞ്ഞുങ്ങളെ ഒക്കത്തെടുത്ത് പോകുന്ന ചിലര്‍ അവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് അവര്‍ക്ക് വേണ്ടി വാദിക്കരുതായിരുന്നു. ആ സംഭവത്തെ അപലപിക്കുകയും നിങ്ങള്‍ക്ക് ചെയ്യാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നയാളാണ് ഞാന്‍: സജി ചെറിയാന്‍

ഭരണഘടനാ അടിസ്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നയാളാണ് താനെന്ന് മുന്‍ മന്ത്രി സജി ചെറിയാന്‍(Saji Cheriyan). വിവാദ പ്രസ്താവനയില്‍ നിയമസഭയില്‍ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. മൗലിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. തന്റേതായ വാക്കുകളിലാണ് പ്രസംഗിച്ചത്. ഭരണഘടനാ വകുപ്പുകളെ ദുരുപയോഗം ചെയ്ത നിരവധി അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അതിനെയാണ് പ്രസംഗത്തില്‍ പ്രതിപാദിച്ചത്. പ്രസംഗം വളച്ചൊടിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഭരണഘടനയോടുള്ള കൂറ് ഉയര്‍ത്തിപ്പിടിക്കുകയാണ് താന്‍. പ്രസംഗം ദുര്‍വ്യാഖ്യാനിച്ചതില്‍ ഖേദമുണ്ട്. രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് മന്ത്രിസ്ഥാനം രാജിവച്ചത്. അംബേദ്കറിനെ ആക്ഷേപിച്ചതായി വരെ നുണ പ്രചാരണം നടത്തിയവരുണ്ട്. പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് പ്രചരിപ്പിച്ചതില്‍ വേദനയും ദു:ഖവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News