ADVERTISEMENT
കവയത്രി ബാലാമണിയമ്മയുടെ 113-ാം ജന്മവാര്‍ഷികമാണ് ഇന്ന്. ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ഞുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂര്‍ ജില്ലയിലെ നാലപ്പാട്ട് തറവാട്ടിലാണ് ബാലമണിയമ്മയുടെ ജനനം. കവയത്രിക്ക് ആദരമര്‍പ്പിച്ചിരിക്കുകയാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡിള്‍.
1995 ല്‍ മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരവും ബാലമണിയമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. 1934 ല്‍ പുറത്തിറങ്ങിയ അമ്മ എന്ന കവിത മുതല്‍ 1988 ല്‍ പുറത്തിറങ്ങിയ മാതൃഹൃദയം എന്ന കവിത വരെ അത് നീണ്ടു നില്‍ക്കുന്നു. 1962 ലാണ് കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയ മുത്തശ്ശി എന്ന കവിത പുറത്തിറങ്ങിയത്.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാവുമടക്കം നേടിയ കവയത്രിയെ രാജ്യം 1987 ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 1991 ല്‍ ആശാന്‍ പുരസ്‌കാരവു 93 ല്‍ ലളിതാംബിക അന്തര്‍ജന പുരസ്‌കാരവും വള്ളത്തോള്‍ പുരസ്‌കാരവും ബാലാമണിയമ്മയെ തേടിയെത്തി.
അമ്മ, കുടുംബിനി, ധര്‍മമാര്‍ഗത്തില്‍, സ്ത്രീഹൃദയം, പ്രഭാങ്കുരം, ഭാവനയില്‍, ഊഞ്ഞാലിന്മേല്‍, കളിക്കൊട്ട, മുത്തശ്ശി തുടങ്ങിയ കവിതകളിലെല്ലാം മുന്നിട്ടു നില്‍ക്കുന്നത് മാതൃത്വവും വാത്സല്യവും തന്നെ. ബാലാമണിയമ്മയുടെ അവസാന നാളുകള്‍ അല്‍ഷിമേഴ്‌സ് രോഗത്തിന്റെ പിടിയിലായിരുന്നു. 2004 സെപ്റ്റംബര്‍ 29-നായിരുന്നു മരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.