KS Sabarinadhan:മുഖ്യമന്ത്രിക്കെതിരായ വിമാനത്തിനുള്ളിലെ ആക്രമണ ശ്രമം; കെ എസ് ശബരീനാഥന്‍ അറസ്റ്റില്‍

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിനുള്ളിലെ ആക്രമണ ശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥ്  അറസ്റ്റില്‍(KS Sabarinadh). തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ശബരീനാഥ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് വിവരം അന്വേഷണം സംഘം അറിയിച്ചത്.

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആക്രമണം ആസൂത്രണം ചെയ്തതിന്റെ യൂത്ത് കോണ്‍ഗ്രസ് വാട്‌സ് ആപ്പ് ഗ്രൂപ്പിലെ സ്‌ക്രീന്‍ ഷോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം നടത്തണമെന്ന് ശബരീനാഥ് പറയുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പുറത്തുവന്നത്. വിമാനത്തിനുളളില്‍ പ്രതിഷേധം നടത്താനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ശബരീനാഥാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ശബരീനാഥിനെ ചോദ്യം ചെയ്യാന്‍ വിളിച്ചതും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here