
(Bihar)ബീഹാറില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം കടത്തിയ സംഭവത്തില്‍ (German Shepherd)ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായ കസ്റ്റഡിയിലായി. സംഭവുമായി ബന്ധപ്പെട്ട് ബീഹാറിലെ ബക്സറിലുള്ള മുഫാസില്‍ പൊലീസാണ് നായയെ കസ്റ്റഡിയില്‍ എടുത്തത്. നായയുടെ ഉടമകള്‍ എക്സൈസ് ആന്റ് പ്രൊഹിബിഷന്‍ നിയമം ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ നടപടി.
ജൂലൈ ആറിനാണ് യുപിയിലെ ഗാസിപുരില്‍ നിന്ന് വരികയായിരുന്ന എസ്യുവി പൊലീസ് ബക്സറില്‍ വച്ച് പരിശോധിച്ചത്. പരിശോധനയില്‍ വണ്ടിയില്‍ നിന്ന് ആറ് കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശം മദ്യം പിടിച്ചെടുക്കുകയായിരുന്നു. രണ്ട് പേരാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. ഈ വാഹനത്തില്‍ ജര്‍മന്‍ ഷെപ്പേര്‍ഡ് നായയുമുണ്ടായിരുന്നു. പരിശോധനയ്ക്കിടെയാണ് നായയുള്ള കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെയാണ് നായയേയും കസ്റ്റഡിയിലെടുക്കേണ്ടി വന്നത്. പൊലീസ് പിടിയിലായ രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് വാഹനം കണ്ടുകെട്ടുകയും ചെയ്തു. നായയെ സ്റ്റേഷനില്‍ എത്തിച്ച പൊലീസ് അതിനെ അനുസരിപ്പിക്കാന്‍ സാധിക്കാതെ വലഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. നായയ്ക്ക് ഇംഗ്ലീഷ് മാത്രമേ വശമുള്ളു. ഇതോടെ ഭാഷ വഴങ്ങുന്ന യുവാക്കളെ എത്തിച്ചാണ് പൊലീസുകാര്‍ നായയെ മെരുക്കിയതെന്നാണ് വിവരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here