Whatsapp: വാട്ട്‌സ്ആപ് പ്രേമികളേ… നിങ്ങളുടെ പ്രൊഫൈല്‍ ആരൊക്കെ നോക്കിയെന്ന് അറിയണോ? ഇതാ ഒരു ട്രിക്ക്

വാട്ട്‌സ്ആപ് പ്രമികള്‍ക്കൊരു സന്തോഷ വാര്‍ത്ത. നിങ്ങളുടെ വാട്ട്‌സ് ആപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കി എന്ന് അറിയുവാന്‍ സാധിക്കുന്ന ഒരു ആപ്പ് പുറത്തിറങ്ങിയിരിക്കുന്നു. വാട്ട്‌സ് ബോക്‌സ് എന്നാണ് ഈ ആപ്ലിക്കേഷനുകളുടെ പേര്. ഇത് ഗൂഗിള്‍ ക്രോം വഴി ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ് .

ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു മെയില്‍ ഐഡി വഴി ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ ഇതില്‍ നിങ്ങള്‍ക്ക് വാട്ട്‌സ് ആപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കി എന്ന ഓപ്ഷനുകള്‍ ലഭിക്കുന്നതാണ് .

whatsapp desktop: വാട്സ്ആപ്പ് ഡെസ്‌ക്ടോപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

വാട്ട്സ്ആപ്പ് ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്ക് പുഷ് നോട്ടിഫിക്കേഷനില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പുതിയ അപ്‌ഡേറ്റ്. ധാരാളം ഉപയോക്താക്കള്‍ വാട്ട്സ്ആപ്പ് ഡെസ്‌ക്ടോപ്പില്‍ ഒരു പ്രശ്നം നേരിടുന്നുണ്ടായിരുന്നു. വാട്ട്സ്ആപ്പ് ഡെസ്‌ക്ടോപ്പിന്റെ സ്ഥിരതയുള്ള പതിപ്പ് ഉപയോഗിക്കുമ്പോള്‍ പുഷ് അറിയിപ്പുകളിലെ പ്രശ്നത്തെക്കുറിച്ച് നിരവധി പരാതി ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ വാട്ട്‌സ്ആപ്പ് വെബ് ആപ്പില്‍ പുതിയ അപ്ഡേറ്റ് ഉപയോഗിച്ച് ഈ പ്രശ്‌നം പരിഹരിക്കാം. ഡെസ്‌ക്ടോപ്പ് ക്ലയന്റില്‍ നിന്ന് പുഷ് നോട്ടിഫിക്കേഷന്‍ സ്വീകരിക്കാന്‍ ഉപയോക്താവിന് കഴിഞ്ഞിരുന്നില്ല. മറ്റെന്തെങ്കിലും കാരണത്താല്‍ ഏറ്റവും പുതിയ അപ്ഡേറ്റ് ഉപയോഗിക്കുമ്പോള്‍ നോട്ടിഫിക്കേഷന്‍ ഇപ്പോഴും ദൃശ്യമാകുന്നില്ലെങ്കില്‍, ആളുകള്‍ക്ക് ഇനി പ്രശ്നം അനുഭവപ്പെടാത്ത ബീറ്റ പതിപ്പിലേക്ക് മാറുന്നതായിരിക്കും നല്ലത്.

ബീറ്റ പ്രോഗ്രാം പുറത്തിറങ്ങിയതിനുശേഷം, ബീറ്റ പതിപ്പിലെ ഗുരുതരമായ ബഗുകളെ കുറിച്ച് ആരും പരാതിപ്പെട്ടിട്ടില്ല. അതിനാല്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ശരിക്കും സുരക്ഷിതമാണെന്ന് വാട്ട്‌സ്ആപ്പ് അറിയിക്കുന്നു. ഇതിനിടയില്‍, ഓട്ടോമാറ്റിക് ആല്‍ബങ്ങള്‍ക്കായുള്ള വിശദമായ പ്രതികരണ വിവരങ്ങളും വാട്ട്‌സ്ആപ്പ് പുറത്തിറക്കി. ഇത് ബീറ്റാ ടെസ്റ്ററുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News