Neet Exam: നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികളെ അപമാനിച്ച വിഷയം; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍

നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിയെ അപമാനിച്ച വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത്തരത്തിലുള്ള പരിശോധന നടത്താന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും ഡ്രസ് കോഡ് മാര്‍ഗനിര്‍ദേശമില്ലെന്നും, സംഭവം ദൗര്‍ഭാഗ്യകരമാണെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കി.

ആത്മവിശ്വാസം നഷ്ടപ്പെട്ടു; മുടി മുന്നിലേക്കിട്ടാണ് പരീക്ഷയെഴുതിയത്: നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിനി കൈരളി ന്യൂസിനോട്

കൊല്ലത്ത് നീറ്റ് പരീക്ഷക്ക്(Neet Exam) അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും പരീക്ഷാകേന്ദ്രത്തില്‍ ഉണ്ടായത് മോശം അനുഭവമാണെന്നും വിദ്യാര്‍ത്ഥിനി കൈരളി ന്യൂസിനോട്(Kairali News) പറഞ്ഞു. ഉണ്ടായ സംഭവം പരീക്ഷ എഴുതുന്നതിനെപ്പോലും ബാധിച്ചെന്നും പഠിച്ച കാര്യങ്ങള്‍ വരെ മറന്നു പോയെന്നും പെണ്‍കുട്ടി പറഞ്ഞു.

മുടി മുന്നിലേക്കിട്ട് പരീക്ഷയെഴുതേണ്ട അവസ്ഥയാണുണ്ടായത്. വസ്ത്രം മാറാന്‍ സുരക്ഷിതമായ ഒരു സ്ഥലം പോലുമില്ലായിരുന്നു. ഏറെ വിഷമകരമായിരുന്നു അവസ്ഥയെന്നും ഇതിനെതിരെ നടപടിയുമായി മുന്നോട്ട് പോകുമെന്നും വിദ്യാര്‍ത്ഥിനി കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News