M M Mani: കെ സുധാകരന്റെ മാപ്പു പറച്ചില്‍ കാര്യമാക്കുന്നില്ല: എം എം മണി

കെ സുധാകരന്റെ(K Sudhakaran) മാപ്പു പറച്ചില്‍ കാര്യമാക്കുന്നില്ലെന്ന് എം എം മണി(M M Mani). മാപ്പ് പറഞ്ഞാലും ഇല്ലെങ്കിലും തങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ല. കെ കെ രാമയെ താന്‍ അപമാനിച്ചിട്ടില്ല. മഹതി എന്ന് പറഞ്ഞത് തെറ്റാണന്ന് കരുതുന്നില്ല, വിധവ എന്നു പറഞ്ഞത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. താന്‍ നിരീശ്വര വാദിയാണ്. വിധി എന്ന് പറഞ്ഞതിനെക്കുറിച്ച് കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയുന്നില്ലെന്നും ഇനി പറയാനുള്ളത്

വിമാനത്തിലെ അക്രമം; ഇ പി ജയരാജന്‍ ശ്രമിച്ചത് അക്രമികളെ തടയാന്‍: മുഖ്യമന്ത്രി

വിമാനത്തില്‍ നടന്ന അക്രമത്തില്‍ ഇ പി ജയരാജന്‍(E P Jayarajan) ശ്രമിച്ചത് അക്രമികളെ തടയാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ വാദം ഉറപ്പിക്കാന്‍ വേണ്ടി തെറ്റായ കാര്യങ്ങള്‍ പറയുന്നു. താന്‍ ആ വിമാനത്തില്‍ യാത്ര ചെയ്ത വ്യക്തിയാണ്. അന്ന് വിമാനത്തില്‍ സംഭവിച്ചത് എന്തെന്ന് തനിക്കറിയാം. താന്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുന്‍പ് മുന്‍പ് തന്നെ അവര്‍ എഴുന്നേറ്റിരുന്നു. താന്‍ ഇറങ്ങുന്നതിനു വേണ്ടി നില്‍ക്കുമ്പോഴാണ് അവര്‍ പ്രതിഷേധിച്ചു വരുന്നത്.

രണ്ട് കുഞ്ഞുങ്ങള്‍ എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.അതില്‍ ഒരു കുഞ്ഞ് 19 കേസിലെ പ്രതിയാണ്. ഇത്തരത്തിലുള്ള കുഞ്ഞുങ്ങളെ ഒക്കത്തെടുത്ത് പോകുന്ന ചിലര്‍ അവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് അവര്‍ക്ക് വേണ്ടി വാദിക്കരുതായിരുന്നു. ആ സംഭവത്തെ അപലപിക്കുകയും നിങ്ങള്‍ക്ക് ചെയ്യാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News