കൂന്തള്‍ അല്ലെങ്കില്‍ കണവ ബിരിയാണി കഴിച്ചിട്ടുണ്ടോ… വളരെ കുറഞ്ഞ സമയംകൊണ്ട് തയാറാക്കാന്‍ കഴിയുന്ന കിടിലന്‍ ബിരയാണിയാണ് കൂന്തള്‍ കൂന്തള്‍ ബിരയാണി. നല്ല എരിവൂറും കണവ ബിരിയാണി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
500ഗ്രാം കൂന്തളാണ് ബിരിയാണിക്കായി എടുത്തിട്ടുള്ളത്.ആദ്യം ചുവട് കട്ടിയുള്ള ഒരു പാനിൽ 2ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് 1/4 സപൂൺ പെരുംജീരകം 2കഷ്ണം പട്ട 4ഏലക്ക 4ഗ്രാമ്പൂ ഇവ പൊട്ടിച്ച് 2സവാള കനംകുറഞ് അരിഞത് 4പച്ചമുളക് ചതച്ചത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവ ചേർത്ത് നന്നായി വഴറ്റുക.
അതിനു ശേഷം 2തക്കാളി അരിഞതും ചേർത്ത് വഴറ്റി കുറച്ച് മല്ലിയീല പൊതിന (കുറച്ചു മതി) 1ടീസ്പൂൺ ഗരം മസാല 2ടേബിൾസ്പൂൺ തൈര് അര സ്പൂൺ മഞൾപൊടിയും അരസ്പൂൺ മുളകുപൊടി(optional) പാകത്തിന് ഉപ്പും ചേർത്ത് കൂന്തൾ ഇട്ട് ഇളക്കി പാത്രം മൂടി വെച്ച് വേവിക്കുക.
ഇനി റൈസ് റെഡിയാക്കാം ഒരു പാത്രത്തിൽ അരി വേവിച്ച് ഊറ്റാനുള്ള വെള്ളം വെച്ച് തിളപ്പിക്കുക. ഉപ്പും ഒരു സ്പൂൺ നെയ്യും 2ഏലക്കായും അര മുറി ചെറുനാരങ്ങയും പിഴിഞൊഴിച്ച് തിളക്കുമ്പോൾ കഴുകി ഊറ്റി വെച്ച ബിരിയാണി അരിയും(ജീരകശാല നല്ലത്) ചേർത്ത് വേവിച്ച് മുക്കാൽ വേവിൽ ഊറ്റുക.
ഇനി തയ്യാറാക്കിയ കൂന്തൾ മസാലയുടെ മുകളിലായി ഓരോ ലെയറായി റൈസ് നിരത്തുക.ഇടയിൽ നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പ് മുന്തിരി മല്ലിയില ഗരം മസാല ഇവ വിതറിക്കൊടുക്കുക.ഏറ്റവും മുകളിൽ ഒരു സ്പൂൺ നെയ്യും തൂവി വായു കടക്കാതെ അടച്ച് 10 മിനുട്ട് സിമ്മിൽ ദം ചെയ്യുക. അതിനു ശേഷം വിളമ്പാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.