Dr. R Bindu: ഭിന്നശേഷിക്കാരുടെ ജോലി സംവരണം: കരട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു; ജനാഭിപ്രായം തേടുന്നു: മന്ത്രി ഡോ. ആര്‍ ബിന്ദു

ഭിന്നശേഷിക്കാരുടെ(Disabled) ജോലി സംവരണം സംബന്ധിച്ച കരട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍.ബിന്ദു(Dr. R Bindu) അറിയിച്ചു. പൊതുജനങ്ങള്‍ക്കോ സംഘടനകള്‍ക്കോ ഉള്ള ഏതഭിപ്രായവും രേഖപ്പെടുത്താന്‍ അവസരം നല്‍കുകയാണെന്ന് മന്ത്രി പറഞ്ഞു.

2016ലെ ഭിന്നശേഷി അവകാശ നിയമത്തില്‍ (Rights of person with Disabilities Act 2016) ഉറപ്പാക്കിയിട്ടുള്ള ജോലിയിലെ സംവരണം ഭിന്നശേഷിക്കാര്‍ക്ക് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ പ്രാരംഭ പരിശോധന പൂര്‍ത്തിയായി. നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹയറിംഗ്ഉം സാമൂഹ്യനീതി വകുപ്പും ചേര്‍ന്നാണ് പരിശോധന പൂര്‍ത്തിയാക്കിയത്.

തസ്തികകളില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവര്‍ത്തനപരവുമായ ആവശ്യകതകള്‍ പരിശോധിച്ച് തയ്യാറാക്കിയ കരടാണ് പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. www.sjd.kerala.gov.in , www.nish.ac.in എന്നീ വെബ് സൈറ്റുകളില്‍ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ പരിശോധിക്കാം.

rpnish@nish.ac.in എന്ന മെയിലിലോ ആര്‍.പി.ഡബ്ല്യു.ഡി പ്രോജക്റ്റ്, നാഷണല്‍ ഇന്‍സ്റ്റിറ്ട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്), ശ്രീകാര്യം പി.ഒ., തിരുവനന്തപുരം-695017 എന്ന വിലാസത്തില്‍ തപാലായോ ജൂലൈ 24 വൈകിട്ട് 5 മണി വരെ അറിയിക്കാമെന്നും മന്ത്രി ഡോ.ആര്‍.ബിന്ദു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here