Health Tips: ദിവസങ്ങള്‍ക്കുള്ളില്‍ വയര്‍ കുറയാന്‍ 5 വ‍ഴികള്‍

വയര്‍ സ്ത്രീപുരുഷ ഭേദമന്യേ പലരുടേയും സൗന്ദര്യപ്രശ്‌നമാണ്. പ്രസവശേഷം വയര്‍ കൂടുന്നത് മിക്കവാറും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന മറ്റൊരു പ്രശ്‌നം. വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ചു ലളിതമായ വഴികള്‍ നോക്കൂ,പ്രാതലിന് നാരടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.

ദഹനപ്രക്രിയ എളുപ്പമാക്കി വയറിന്റെ പ്രവര്‍ത്തനം ലളിതമാക്കാന്‍ ഇത് സഹായിക്കും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യം. പഴങ്ങള്‍ ബ്രേക്ഫാസ്റ്റിലുള്‍പ്പെടുത്തുന്നതും നല്ലതു തന്നെ.
ഭക്ഷണത്തില്‍ ഉപ്പു കുറയ്ക്കുക.

സോഡിയം ശരീരത്തില്‍, പ്രത്യേകിച്ച് വയര്‍ ഭാഗത്ത് വെള്ളം തടഞ്ഞു നിര്‍ത്തും. ഇത് വയര്‍ ഭാഗത്ത് തടി കൂട്ടാന്‍ ഇടയാക്കുകയും ചെയ്യും. അമിതമായ ഉപ്പ് ആരോഗ്യത്തിനും ദോഷമാണ്.

തൈര് ദിവസവും കഴിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇതില്‍ പ്രോബയോട്ടിക് ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയ എളുപ്പത്തിലാക്കാനും അതുവഴി കൊഴുപ്പു കുറയ്ക്കാനും ഇത് സഹായിക്കും.

നല്ലപോലെ വെള്ളം കുടിയ്ക്കുക. ദഹനം എളുപ്പത്തിലാക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ വരാതിരിക്കാനും ഇത് നല്ലതാണ്. ദഹനപ്രശ്‌നവും മലബന്ധവും വയര്‍ ചാടിയിരിക്കുന്നതായി തോന്നിപ്പിക്കുന്ന രണ്ടു കാരണങ്ങളാണ്.

ഭക്ഷണം നല്ലപോലെ ചവച്ചരച്ചു കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ ഈ സമയം അധികം വായു വായ്ക്കുള്ളിലേക്കു കടക്കുകയും ചെയ്യരുത്. ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കുന്നത് ദഹനത്തെ സഹായിക്കും. ഇത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.ആര്‍ക്കും ചെയ്യാവുന്ന ഈ ലളിതമായ വഴികള്‍ പരീക്ഷിച്ചു നോക്കൂ. വയര്‍ കുറയുമോയെന്നു നോക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News