Wife: ഒപ്പം കിടക്കാന്‍ വിസമ്മതിച്ചു; ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു

ഒപ്പം കിടക്കാന്‍ വിസമ്മതിച്ച ഭാര്യ(wife)യെ ഭര്‍ത്താവ്(husband) കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. മുംബൈ(mumbai)യിലെ മലാഡിലാണ് സംഭവം. മാല്‍വാനി യശോദീപ് സൊസൈറ്റിയില്‍ താമസിക്കുന്ന വിജയമാല (48)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഗ്യാനോപ പൊലീസില്‍ കീഴടങ്ങി.

തനിക്കൊപ്പം കിടക്കാന്‍ വിസമ്മതിച്ച ഭാര്യയുമായി വഴക്കിട്ടെന്നും ഇതിന്റെ ദേഷ്യത്തില്‍ കൊന്നെന്നും ഭര്‍ത്താവ് ഗ്യാനോപ പൊലീസിന് മൊഴി നല്‍കി. അടുത്തു കിടന്നുറങ്ങാന്‍ അനുവദിക്കാത്തതിനെച്ചൊല്ലി ഭാര്യയുമായി തര്‍ക്കം പതിവായിരുന്നു.

കഴിഞ്ഞ ദിവസമുണ്ടായ തര്‍ക്കത്തിനിടെ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. വിജയമാല സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News