കാത്തിരിപ്പ് അവസാനിക്കുന്നു;’മഹാവീര്യര്‍’ പ്രീ ബുക്കിങ് ആരംഭിച്ചു|Mahaveeryar

മലയാളി പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമം കുറിച്ച് നിവിന്‍ പോളി, ആസിഫ് അലി ചിത്രം ‘മഹാവീര്യര്‍’ റിലീസിന് ഒരുങ്ങി. ജൂലൈ 21നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. സിനിമയുടെ പ്രീ ബുക്കിങ് ആരംഭിച്ചു. ഇന്ന് മുതല്‍ സിനിമയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനാകും.

നിവിന്‍ പോളിയും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈന്‍ ആണ്. നിവിന്‍ പോളിയും ആസിഫ് അലിയും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരുമിച്ച് അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍. എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ്്.

ചിത്രത്തില്‍ ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോളി ജൂനിയര്‍ പിക്ചേര്‍സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പിഎസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് മഹാവീര്യര്‍ നിര്‍മ്മിക്കുന്നത്.ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നര്‍മ്മ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News