ബോഡി ഷെയ്മിങ് അതിന്റെ വഴിക്ക് നടക്കട്ടെ,നമ്മുടെ ഇഷ്ടമാണല്ലോ ശരീരം എങ്ങനെ ഇരിക്കണമെന്നത്;പ്രതികരിച്ച് നിവിന്‍പോളി|Nivin Pauly

തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് നിവിന്‍ പോളി(Nivin Pauly).ഉടന്‍ റിലീസിനെത്തുന്ന ചിത്രമായ ‘മഹാവീര്യര്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ തനിക്ക് സമൂഹ മാധ്യമങ്ങളില്‍ നിന്ന് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനോട് പ്രതികരിക്കുകയാണ് നടന്‍.

ബോഡി ഷെയിമിങ് അതിന്റെ വഴിക്ക് നടക്കെട്ടെ. കഥാപാത്രം ആവശപ്പെടുന്ന പോലെ ശരീരം വരുമെന്നും, തന്റെ ഇഷ്ടമാണല്ലോ എങ്ങനെ ഇരിക്കണമെന്നത് എന്ന് പറയുകയാണ് നിവിന്‍ പോളി.’ബോഡി ഷെയിമിങ് അതിന്റെ വഴിക്ക് നടക്കട്ടെ, നമ്മുടെ ഇഷ്ടമാണല്ലോ ശരീരം എങ്ങനെ ഇരിക്കണം എന്ന് തീരുമാനിക്കുന്നത്. ചെയ്യുന്ന കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നത് പോലെ എങ്ങനെ വേണമെങ്കിലും വരാം. ഇതുവരെ ചെയ്ത സിനിമകള്‍ ഇത്തരത്തില്‍ ഫിറ്റ് ആയി ഇരിക്കുന്നത് ഡിമാന്റ് ചെയ്യുന്ന സിനിമകളല്ലായിരുന്നു. പക്ഷെ ഇനി വരുന്ന ചിത്രങ്ങള്‍ ഫിറ്റ്നെസ് ഡിമാന്‍ഡ് ചെയ്യുന്ന സിനിമകളാണ്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാവും ഇനി അങ്ങോട്ട്,’ നിവിന്‍ പറയുന്നു. തനിക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ബോഡി ഷെയിമിങിനെ എങ്ങനെ മറികടന്നു എന്ന ചോദ്യത്തിനായിരുന്നു നിവിന്റെ മറുപടി.

1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തന്നെയാന് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നര്‍മ്മ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News