Marburg: ഘാനയിൽ മാർബർ​ഗ് വൈറസ്; എബോള പോലെ മാരകം

എബോള(ebola) പോലെ ലോകത്തിലെ മാരക വൈറസിൽ ഒന്നായ മാർബർ​ഗ്(marburg) രോ​ഗബാധ ഘാന(ghana)യിൽ സ്ഥിരീകരിച്ചു. ഘാനയിലെ അസ്‌താനിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോ​ഗബാധമൂലം ഇതിനോടകം രണ്ടുപേർ മരിച്ചു. 98 പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. എബോള ഉൾപ്പെടുന്ന ഫിലോവൈറസ് ഗ്രൂപ്പിലാണ് മരണനിരക്ക് ഉയർന്ന മാർബർഗും ഉൾപ്പെടുന്നത്.

വൈറസ് ബാധിക്കപ്പെടുന്നവരിൽ വലിയൊരു ശതമാനം പേരുടെയും ജീവനെടുക്കാൻ കഴിവുള്ള അത്രയും ഭീകരമാണ് മാർബർ​ഗ്. രോ​ഗം ബാധിക്കുന്ന പത്തിൽ 9 പേരും മരിക്കാൻ സാധ്യതയുണ്ട്. ലോകാരോ​ഗ്യസംഘടനയുടെ കണക്ക് പ്രകാരം 24 മുതൽ 88 ശതമാന വരെയാണ് മരണസാധ്യത.

കടുത്ത പനി, ശരീരവേദന, ഛർദ്ദി, ശരീരത്തിൻറെ അകത്തും പുറത്തും രക്തസ്രാവം, മസ്‌തിഷ്‌കജ്വരം, നാഡീവ്യവസ്ഥയുടെ സ്‌തംഭനം തുടങ്ങിയവയാണ് രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ. നിലവിൽ രോ​ഗത്തിന് ചികിത്സ ലഭ്യമല്ല.

രണ്ടാം തവണയാണ് മാർബർഗ് വൈറസ് ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഗിനിയയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്‌തത്. 1967 ൽ പശ്ചിമ ജർമനിയിലെ മാർബർഗ് പട്ടണത്തിലാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel