ആന്‍റിബയോട്ടിക്സ് മരുന്നുകള്‍ ക‍ഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക

ആന്റിബയോട്ടിക്‌സ് മരുന്നുകള്‍ ചിലപ്പോഴെങ്കിലും കഴിയ്‌ക്കേണ്ടത് അത്യാവശ്യമായി വരും. ഇതിന് പ്രധാന കാരണം അണുബാധയാണ്. മിക്കവാറും ശരീരത്തില്‍ കടന്നു കൂടിയിട്ടുള്ള രോഗാണുക്കളെ പുറത്തു വിടാന്‍ ഇത് ഒരു അത്യാവശ്യമായി മാറുകയും ചെയ്യും. ഇത്തരം മരുന്നുകള്‍ അസുഖം മാറ്റുമെങ്കിലും ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതായിരിക്കും.

ഇതിന്റെ ദോഷം കഴിയുന്നത്ര കുറയ്ക്കാനും കഴിയ്ക്കുന്നതിന്റെ ഗുണം നേരായി ലഭിക്കാനും ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരേ സമയം ഒന്നില്‍ കൂടുതല്‍ ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കരുത്. ആന്റിബോഡികള്‍ ഉല്‍പാദിപ്പിച്ചാണ് ആന്റിബയോട്ടിക്കുകള്‍ രോഗം മാറ്റുന്നത്. രണ്ടെണ്ണം ഒരേ സമയം കഴിച്ചാല്‍ ഇത് നെഗറ്റീവ് ഫലമായിരിക്കും ഉണ്ടാക്കുക.

അടുപ്പിച്ചടുപ്പിച്ച് ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കുന്നത് ഫലമില്ലാതാക്കും. കാരണം ശരീരം ഇതിനെതിരെ പ്രതിരോധശേഷി നേടും. ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രകാരം മാത്രം ഇത് കഴിയ്ക്കുക. ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍ മദ്യം നിര്‍ബന്ധമായും ഒഴിവാക്കുക. മദ്യം ആന്റിബയോട്ടിക്‌സുമായി ചേരുമ്പോള്‍ അസെറ്റാല്‍ഡിഹൈഡ് എന്നൊരു പദാര്‍ത്ഥം ഉല്‍പാദിപ്പിക്കും.

ഇത് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കുമ്പോള്‍ ധാരാളം വെള്ളം കുടിയ്ക്കുക. ഇവ വയറിന് നല്ലതല്ല. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇവ ഉണ്ടാക്കുകയും ചെയ്യും. ഇതൊഴിവാക്കാന്‍ പാനീയങ്ങളാണ് നല്ല പരിഹാരം.

മരുന്നിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ചിലര്‍ക്ക് ചിലപ്പോള്‍ അലര്‍ജിയായിരിക്കും. ഇത് കഴിച്ച ശേഷം എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മടിയ്ക്കരുത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News