തമിഴ്നാട്ടില്‍ രണ്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്നാട്ടില്‍ രണ്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശി ശിവകുമാര്‍, സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്.

ധര്‍മ്മപുരിയില്‍ റോഡരികിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. അതിയമ്മന്‍ കോട്ടയ്ക്ക് സമീപമുള്ള വനപ്രദേശത്താണ് സംഭവം നടന്നത്. തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇരുവരും കൊല്ലപ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അതേസമയം ഇരുവരുടേതും കൊലപാതകമാണോയെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News