Bitter guard : പാവയ്ക്ക നിസ്സാരനല്ല മക്കളേ…

പാവയ്ക്കയെന്നു കേട്ടാല്‍ മുഖം ചുളിയ്ക്കുന്ന പലരുമുണ്ട്. ഇതിന്റെ കയ്പു സ്വാദ് തന്നെ കാരണം. പാവയ്ക്ക മാത്രമല്ല, ഇങ്ങനെ കയ്പുള്ള പച്ചക്കറികള്‍ വേറെയുമുണ്ട്.

കയ്‌പോര്‍ത്ത് മുഖം ചുളിയ്ക്കുമെങ്കിലും കയ്പുള്ള ഇത്തരം പച്ചക്കറികള്‍ നല്‍കുന്ന ഗുണം ചെറുതൊന്നുമല്ല.ഇവയിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ കയ്പുരസം വരുത്തുന്നത്. ഇതില്‍ ധാരാളം ഇരുമ്പുസത്ത് അടങ്ങിയിട്ടുണ്ട്.

ഇവയിലുള്ള ഫൈറ്റോന്യൂട്രിയന്റുകള്‍ നല്ല ആന്റി ഓക്‌സിഡന്റുകളാണ്. ഗ്ലൂക്കോപൈറനോയ്ഡ്, സാല്‍സിലിന്‍, ഫഌവനോയ്ഡ്‌സ്, പോളിഫിനോയ്ഡ്‌സ് തുടങ്ങിയവയെല്ലാം കയ്പുളളവയാണ്. ഇത് ആരോഗ്യത്തിന് നല്ലതാണ്.

പച്ചക്കറികളിലടങ്ങിയിട്ടുള്ള മിക്കവാറും ആന്റിഓക്‌സിഡന്റുകള്‍ കയ്പുള്ളവയാണ്. പച്ചക്കറികളിലുളള കയ്പുരസം വിരകളെ നശിപ്പിക്കാന്‍ നല്ലതാണ്. വിരശല്യമുള്ള കുട്ടികള്‍ക്ക് ഇത്തരം പച്ചക്കറികള്‍ കൊടുക്കുന്നത് ഏറെ ഗുണം ചെയ്യും.

ചിലയിനം പച്ചക്കറികള്‍ കൂടുതലായി വേവിച്ചാലും കയ്പുരസമുണ്ടാകും. ബ്രൊക്കോളി, കാബേജ് തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടുന്നവയാണ്. പച്ചക്കറികള്‍ ഒരു പരിധി വിട്ട് വേവിയ്ക്കാതിരിക്കുകയാണ് നല്ലത്. ഇവയിലെ പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ ഇത് കാരണമാകും. പ്രത്യേകിച്ച് ഇലക്കറികള്‍.

കയ്പുള്ള പച്ചക്കറികള്‍ ആവിയില്‍ വേവിക്കുകയോ ഒലീവെണ്ണയില്‍ വഴറ്റുകയോ ചെയ്താല്‍ കയ്പു കുറയും. പുളിവെള്ളം, നാരങ്ങാനീര് എന്നിവ ചേര്‍ത്താലും കയ്പുരസം കുറയ്ക്കാന്‍ സാധിക്കും. വെളുത്തുള്ളി, സവാള എന്നിവ ചേര്‍ത്തും മസാലകള്‍ ചേര്‍ത്തും പച്ചക്കറികള്‍ വേവിച്ചാല്‍ ഒരു പരിധി വരെ കയ്പുസ്വാദ് കുറക്കാം.

വറുത്തു കഴിയ്ക്കുന്നത് ദോഷമെന്നു പറയുമെങ്കിലും പാവയ്ക്ക കൊണ്ടാട്ടവും പാവയ്ക്ക കൊണ്ടുള്ള മെഴുക്കുപുരട്ടിയും മറ്റും മലയാളിയ്ക്ക് ഭക്ഷണശീലങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്താനുമാവില്ല. കയ്പുണ്ടെങ്കിലും ഇത്തരം പച്ചക്കറികള്‍ ആഹാരശീലത്തില്‍ ഉള്‍പ്പെടുത്തുന്നത് അയേണ്‍ ഗുളികകളുടെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുക തന്നെ ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News